Latest NewsInternational

സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്‌സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം

വാഷിംഗ്ടണ്‍: സ്വന്തം ശരീരത്തിന്റെ അതേ രൂപഘടനയിൽ സെക്‌സ് റോബോട്ടിനെ നിർമ്മിച്ച് ഹോളിവുഡ് താരം. നെറ്റ് ഫ്‌ലിക്‌സില്‍ തന്റെ തമാശ പരിപാടി അവതരിപ്പിക്കാനായിട്ടാണ് സ്വന്തമായി റോബോട്ടിനെ നിർമിച്ചത്. അമേരിക്കന്‍ ഹാസ്യതാരവും നടിയുമായ വിറ്റ്‌നി കമ്മിംഗ്‌സാണ് സെക്‌സ് റോബോട്ടിനെ നിർമിച്ചയാൾ.

‘വാഷിംഗ്ടണ്‍ ഡി.സി, റോബോട്ട് രൂപത്തിലുള്ള വിറ്റ്‌നിയെ കണ്ടുമുട്ടാനുള്ള സുവര്‍ണാവസരം ആദ്യമായി ലഭിച്ചിരിക്കുന്നത് നിങ്ങള്‍ക്കാണ്’ എന്ന് പറഞ്ഞുകൊണ്ടാണ് വിറ്റ്‌നി തന്റെ പരിപാടി ആരംഭിച്ചത്.പരിപാടിയില്‍ തനിക്ക് മുന്നില്‍ ഇരിക്കുന്ന പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും അമേരിക്കന്‍ ‘സ്റ്റാന്‍ഡ് അപ്പ്’ ഹാസ്യതാരങ്ങള്‍ക്ക് യാതൊരു മടിയുമില്ല. മുന്നിലിരിക്കുന്നവരെ ചിരിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.

തന്റെ ലക്ഷ്യം നേടാനായി വിറ്റ്‌നി നേരെ പോയത് സെക്‌സ് റോബോട്ടുകളെ നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയിലേക്കാണ്. തന്റെ രൂപത്തിലുള്ള ഒരു റോബോട്ടിനെ നിര്‍മ്മിച്ച്‌ നല്‍കാന്‍ ഇവരോട് വിറ്റ്‌നി ആവശ്യപ്പെട്ടു. അങ്ങനെയാണ് ‘റോബോട്ട് വിറ്റ്‌നി’ ജന്മമെടുക്കുന്നത്. ഇതുവരെ അവതരിപ്പിച്ച രീതിയിലുള്ള ഹാസ്യത്തില്‍ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാം എന്ന് ആലോചിച്ചപ്പോഴാണ് വിറ്റ്‌നിക്ക് ഈ ആശയം മനസിൽ ഉദിച്ചത്.

https://www.instagram.com/p/B0eUeoQHuT4/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button