KeralaLatest News

ഭജനമിരിക്കാനെത്തിയ യുവതി ഇരട്ടക്കുട്ടികളെ പ്രസവിച്ചു: കുഞ്ഞുങ്ങള്‍ മരിച്ചു

ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ഭജനമിരിക്കാനെത്തിയ യുവതി ആറാം മാസത്തില്‍ ലോഡ്ജ് മുറിയില്‍ പ്രസവിച്ചു. സംഭവത്തില്‍ ഇവര്‍ ജന്മം നല്‍കിയ ഇരട്ട പെണ്‍കുട്ടികള്‍ മരിച്ചു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. യുവതിയെ ലോഡ്ജ് ജീവനക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഒരു കുട്ടി ആശുപത്രിയില്‍ വച്ചാണ് മരണപ്പെട്ടത്. യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഭര്‍ത്താവുമായി വിവഹബന്ധം വേര്‍പ്പെടുത്തിയ യുവതി കഴിഞ്ഞ മാസം 25-നാണ് സുഹൃത്തിനൊപ്പം ക്ഷേത്രത്തില്‍ ഭജനയിരിക്കാന്‍ എത്തിയത്.
ഇയാളും ആദ്യവിവാഹം ബന്ധം വേര്‍പ്പെടുത്തിയിരുന്നു. ഒരുവര്‍ഷമായി യുവതി ഇയാള്‍ക്കൊപ്പമാണ് താമസം. ഇവര്‍ കോട്ടപ്പടിയില്‍ വാടകയ്ക്ക് വീടെടുത്ത് താമസിക്കാന്‍ ശ്രമം നടത്തിയിരുന്നതായും പോലീസ് പറഞ്ഞു. എറണാകുളം സ്വദേശികളായ ഇവര്‍ ക്ഷേത്ത്രത്തില്‍ ഭജനമിരിക്കാനാണെന്ന് പറഞ്ഞാണ് ലോഡ്ജില്‍ മുറിയെടുത്തത്. കുഞ്ഞുങ്ങളുടെ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button