Latest NewsInternational

വിമാനത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ലണ്ടന്‍: വിമാനത്തില്‍ നിന്നു വീണ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ബയോളജി വിദ്യാര്‍ഥിനിയാണ് വിമാനത്തിൽ നിന്ന് വീണ് മരിച്ചത്. ചെറുവിമാനം ടേക്ക് ഓഫ് ചെയ്‌ത ശേഷം പെൺകുട്ടി ബലമായി വാതിൽ തുറക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം സംഭവിച്ചത്. മഡഗാസ്‌കറിലേക്കുള്ള പഠന യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തില്‍ നിന്നു അയ്യായിരം അടി ഉയരത്തില്‍ നിന്ന് താഴേക്കാണ് പെൺകുട്ടി വീണത്. അതേസമയം അപകടമാണോ ആത്മഹത്യയാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല.

shortlink

Post Your Comments


Back to top button