CricketAutomobile

ആഷസ് പരമ്പര; ഓസീസ് ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു

ബെര്‍മിങ്ഹാം: ഇന്ന് ആരംഭിക്കുന്ന ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എഡ്ജ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ്.

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് പുറത്തായിരുന്ന സ്റ്റീവ് സ്മിത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബന്‍ക്രോഫ്റ്റ് എന്നിവര്‍ വിലക്കിന് ശേഷം ആദ്യമായിട്ടാണ് ടെസ്റ്റ് കളിക്കുന്നത്. ഓസീസ് ടീമില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ ഉള്‍പ്പെടുത്തിയിട്ടില്ല. പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍, പീറ്റര്‍ സിഡില്‍ എന്നിവരാണ് ഓസീസ് പേസ് ആക്രമണം നയിക്കുന്നത്.

ആഷസ് കിരീടം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ട് ശ്രമിക്കുക. ഓസീസ് ആവട്ടെ കഴിഞ്ഞ തവണ ഇംഗ്ലണ്ടിനെ 4-0ന് തകര്‍ത്ത് നേടിയ കിരീടം നിലനിര്‍ത്താനും.

shortlink

Related Articles

Post Your Comments

Related Articles


Back to top button