Latest NewsTechnology

ഉപയോക്താക്കള്‍ക്ക് വാട്സാപ്പ് 1000 ജിബി ഡാറ്റ സൗജന്യമായി നല്‍കുമെന്ന സന്ദേശം : സത്യാവസ്ഥ ഇങ്ങനെ

പത്താം വാര്‍ഷികത്തില്‍, വാട്സാപ്പ്  1000 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക്  സൗജന്യമായി നല്‍കുമെന്ന രീതിയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമെന്ന് റിപ്പോർട്ട്. സന്ദേശം സത്യമല്ല, തട്ടിപ്പിനിരയാവരുതെന്നു സൈബര്‍ സുരക്ഷാ സ്ഥാപനമായ ഇസെറ്റിനെ ഉദ്ധരിച്ച് പ്രമുഖ ദേശീയ മാധ്യമം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നു.

സൈബര്‍ കുറ്റവാളികള്‍ക്ക് പരസ്യ വരുമാനം ലഭിക്കുന്നതിനായി മാത്രമാണ് സന്ദേശത്തിന് ഒപ്പമുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നത്. മാല്‍വെയറുകള്‍ ഇതിന് പിന്നിലുള്ളതായി കണ്ടെത്താനായില്ലെന്നും ഇസെറ്റിലെ ഗവേഷകര്‍ പറയുന്നു. ഈ സന്ദേശം ലഭിക്കുന്നവര്‍ ലിങ്ക് തുറക്കരുത്. മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യരുതെന്നും സംശയാസ്പദമായ സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു

1000 ജിബി സൗജന്യമായി നല്‍കുമെന്ന തരത്തിൽ ഒരു ലിങ്കടങ്ങുന്ന സന്ദേശമാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന സര്‍വ്വേ പൂര്‍ത്തിയാക്കുകയും,30 പേര്‍ക്ക് സന്ദേശം വാട്സാപ്പിലൂടെ അയക്കുകയും ചെയ്താല്‍ ഡാറ്റ ലഭിക്കുമെന്നായിരുന്നു പ്രചാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button