KeralaLatest NewsIndia

ആഹാരം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച വൃദ്ധയെ ബലാത്സംഗം ചെയ്തു; സംഭവം കായംകുളത്ത്

വൃദ്ധ റോഡരികില്‍ അവശയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

കായംകുളം: ആഹാരം വാങ്ങി നല്‍കാമെന്ന് പ്രലോഭിപ്പിച്ച്‌ വീട്ടിലെത്തിച്ച ശേഷം വൃദ്ധയെ ബലാല്‍സംഗം ചെയ്ത ആൾ പിടിയിൽ . കറ്റാനം വെട്ടിക്കോട് രഞ്ജിത്ത് ഭവനത്തില്‍ രമണനെ (47) യാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബുധനാഴ്ച ഉച്ചക്കായിരുന്നു സംഭവം. കായംകുളത്തു കെ.പി റോഡ് വഴി പോകുകയായിരുന്ന വൃദ്ധയാണ് ബലാല്‍സംഗത്തിന് ഇരയായത്.

രമണന്റെ വീട്ടിലും പരിസരത്തും ഈ സമയം ആരുമുണ്ടായിരുന്നില്ല. ഇത് മുതലെടുത്താണ് ഇയാൾ വൃദ്ധയെ വീട്ടിലെത്തിച്ചത്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം വൈകിട്ട് 5.30 ഓടെ വൃദ്ധയെ റോഡിലെത്തിച്ച ശേഷം രമണന്‍ ഒളിവില്‍ പോകുകയായിരുന്നു. വൃദ്ധ റോഡരികില്‍ അവശയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പരിസരവാസികളാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

തുടര്‍ന്ന് പോലീസ് നടത്തിയ നീക്കത്തിനൊടുവില്‍ രാത്രിയോടെ ബന്ധുവീട്ടില്‍ നിന്ന്​ പ്രതിയെ കസ്റ്റഡിലെടുക്കുകയായിരുന്നു. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ വൃദ്ധ ഒറ്റക്കായിരുന്നു താമസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button