Latest NewsIndia

ഉന്നാവോ കേസ് ഡല്‍ഹിയിലേക്ക് മാറ്റിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു

അഞ്ച് കേസുകള്‍ സുപ്രീം കോടതി ഡല്‍ഹിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു.

ന്യൂഡല്‍ഹി: ഉന്നാവോ പെണ്‍കുട്ടിയ്‌ക്കെതിരായ വധശ്രമക്കേസ് ഡല്‍ഹിയിലേക്ക് മാറ്റിയ ഉത്തരവ് സുപ്രീം കോടതി മരവിപ്പിച്ചു. പതിനഞ്ച് ദിവസത്തേക്കാണ് ഉത്തരവ് മരവിപ്പിച്ചത്. ഉന്നാവോ പീഡനക്കേസും വാഹനാപടകക്കേസും അടക്കം ഉന്നാവോ സംഭവുമായി ബന്ധപ്പെട്ട അഞ്ച് കേസുകള്‍ സുപ്രീം കോടതി ഡല്‍ഹിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റിയിരുന്നു.

ഇതില്‍ വാഹനാപകടവുമായി ബന്ധപ്പെട്ട കേസ് മാറ്റിയത് മാത്രമാണ് സുപ്രീം കോടതി മരവിപ്പിച്ചത്. ഇത് സിബിഐയുടെ ആവശ്യപ്രകാരമാണ്. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ അടക്കമുള്ള പ്രതികളെ കസ്റ്റിയില്‍ ചോദ്യം ചെയ്യുന്നതടക്കമുള്ള കാര്യങ്ങളില്‍ നേരിട്ടേക്കാവുന്ന സാങ്കേതിക തടസങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസ് ഡല്‍ഹിയിലേക്ക് മാറ്റുന്നതിനെ സി.ബി.ഐ എതിര്‍ത്തത്.

പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് സി.ബി.ഐ ലഖ്‌നൗ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കേസ് ഡല്‍ഹിയിലേക്ക് മാറ്റിയത് ചൂണ്ടിക്കാട്ടി കോടതി ഈ ആവശ്യം നിരസിച്ചു. ഇതേതുടര്‍ന്നാണ് കേസ് ഡല്‍ഹിയിലേക്ക് മാറ്റിയ നടപടി മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് സി.ബി.ഐ സുപ്രീം കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button