Latest NewsSports

ലോകകപ്പ്; ധോണിയെ ഏഴാമനായി ഇറക്കിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാറ്റിങ് കോച്ച്‌

ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരത്തിൽ മഹേന്ദ്രസിംഗ് ധോണിയെ ഏഴാമത് ഇറക്കിയത് ആരാണെന്ന് വെളിപ്പെടുത്തി ബാറ്റിങ് കോച്ച്‌ സഞ്ജയ് ബാംഗര്‍. ധോണിയെ ഏഴാം നമ്പറായി ബാറ്റിങ്ങിനിറക്കിയത് ഏതെങ്കിലും ഒരു വ്യക്തിയുടെ തീരുമാനമല്ലെന്ന് ബാംഗര്‍ വ്യക്തമാക്കി. വിഷയത്തില്‍ തനിക്കെതിരെ ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍, അത് ശരിയായ രീതിയല്ല. സാഹചര്യങ്ങള്‍ മനസിലാക്കിയശേഷമാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ചിലര്‍ തന്നെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

ടീമിലെ ഏറ്റവും പരിചയസമ്പന്നനായ വ്യക്തിയാണ് ധോണി. അവസാന ഓവറുകളില്‍ ധോണി ക്രീസിലുണ്ടാകണമെന്നാണ് തങ്ങള്‍ കണക്കുകൂട്ടിയത്. ധോണി ഏറ്റവും മികച്ച ഫിനിഷറാണ്. എല്ലാ സാഹചര്യവും പരിഗണിച്ചാണ് കാര്‍ത്തിക്കിനെ നേരത്തെയിറക്കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് ബാംഗര്‍ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button