Latest NewsSports

കളിക്കാര്‍ ആ ഓര്‍മകളില്‍ ഞെട്ടി ഉണരുമായിരുന്നു; വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി

ലോഡര്‍ഹില്‍: ലോകകപ്പ് സെമിഫൈനലിലെ തോല്‍വിയുമായി ഇപ്പോഴും പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ലോകകപ്പില്‍ നിന്ന് പുറത്തായതിന്റെ അടുത്ത ദിവസങ്ങളില്‍ കളിക്കാര്‍ ഒരുപാട് കഷ്ടപ്പെട്ടു. അടുത്ത ദിവസങ്ങളിൽ കളിക്കാർ ആ വേദനിപ്പിക്കുന്ന ഓര്‍മകളില്‍ ഞെട്ടി ഉണരുമായിരുന്നു. പിന്നീട് മറ്റ് പല കാര്യങ്ങളിലും മുഴുകിയാണ് ഞങ്ങള്‍ അതിനെ മറികടന്നത്. നമ്മൾ പ്രൊഫഷണലുകളാണ്. അതുകൊണ്ട് മുന്നോട്ട് പോയെ കഴിയുകയുള്ളു. എല്ലാ ടീമുകള്‍ക്കും മുന്നോട്ടു പോകണമെന്നും ലോകകപ്പില്‍ സംഭവിച്ചതിനെ ഞങ്ങള്‍ മറികടന്നുകഴിഞ്ഞുവെന്നും കോഹ്ലി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button