Latest NewsInternational

സുഡാൻ; സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ അധികാര കൈമാറ്റത്തിന്​ കരാർ

സുഡാൻ: സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ സുഡാനിൽ ഏറെ നാൾ നീണ്ടു നിന്ന ​പ്ര​ക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന്​ കരാർ. ​കരാറിൻെറ സാ​ങ്കേതിക വശങ്ങൾ സംബന്ധിച്ച്​ ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും ജനാധിപത്യവാദികളുടെ സംഘവും സൈന്യവും ശനിയാഴ്​ചയും ചർച്ച തുടരും. ഭരണത്തിലുള്ള ഇടക്കാല സൈനിക കൗൺസിലാണ്​ അധികാരം കൈമാറാൻ തയാറായത്.

മുതിർന്ന നേതാവായ ഉമർ അൽ ബഷീറിനെ നീക്കം ചെയ്​തതോടെയാണ് ഏപ്രിലിൽ​ സുഡാനിൽ പ്രശ്​നങ്ങൾക്ക്​ തുടക്കമാവുന്നത്​. തുടർന്ന്​ നടന്ന പ്രതിഷേധത്തിൽ നിരവധി പേരാണ്​ മരിച്ചത്.

ഭരണഘടനാ പ്രഖ്യാപനത്തിന്​ ഇരുപക്ഷവും പൂർണമായി തയാറാണെന്ന്​ സുഡാനികളേയും ആഫ്രിക്കക്കാരേയും അന്താരാഷ്​ട്ര പൊതുസമൂഹത്തേയും അറിയിക്കുകയാണെന്ന് സുഡാൻ വിഷയത്തിലെ​ ആഫ്രിക്കൻ യൂണിയൻ മധ്യസ്ഥൻ മുഹമ്മദ്​ ഹസ്സൻ ലെബാത്ത്​​ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അധികാര കൈമാറ്റം സംബന്ധിച്ചുള്ള വാർത്തകൾ പുറത്തു വന്നതോടെ ജനങ്ങൾ നൈൽ തെരുവിൽ ഒത്തു ചേരുകയും കാറിൻെറ ഹോൺ മുഴക്കിയും മറ്റും ആഘോഷം തുടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button