Latest NewsIndia

ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ് കീഴടക്കാൻ കഴിയണം ; ശുഭാപ്തി വിശ്വാസത്തോടെ ബി.ജെ.പി എം.പിമാര്‍ പ്രവർത്തിക്കണം : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാര്‍ട്ടി എം.പിമാര്‍ക്ക് വേണ്ടി ബി.ജെ.പി സംഘടിപ്പിച്ച രണ്ടുദിവസത്തെ പരിശീലന പരിപാടിയുടെ സമാപന ചടങ്ങില്‍ പാര്‍ട്ടി എം.പിമാര്‍ക്ക് സുപ്രധാന നിർദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബി.ജെ.പിക്ക് വോട്ട് ചെയ്യാത്തവരുടെ മനസ് കീഴടക്കാൻ കഴിയണം. ശുഭാപ്തി വിശ്വാസത്തോടെ ബി.ജെ.പി എം.പിമാര്‍ പ്രവര്‍ത്തിക്കണമെന്നു അദ്ദേഹം പറഞ്ഞു.

Also read : ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കും; കേന്ദ്രം നിയമോപദേശം തേടി

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് എം.പിമാര്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. മികച്ച പ്രവര്‍ത്തനത്തിലൂടെയും ആകര്‍ഷകമായ പെരുമാറ്റത്തിലൂടെയും മണ്ഡലം നിലനിറുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ബി.ജെ.പിക്ക് വോട്ടു ചെയ്യാത്തവരോട് നിഷേധാത്മക നിലപാട് സ്വീകരിക്കാന്‍ പാടില്ല. എല്ലാവരുടെയും ക്ഷേമത്തിനായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തണമെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും മികച്ച പെരുമാറ്റവും പാര്‍ട്ടിക്ക് വോട്ടുചെയ്യാത്തവരെപ്പോലും നിങ്ങളിലേക്ക് അടുപ്പിക്കുമെന്നും പ്രധാനമന്ത്രി നിർദേശിച്ചു,

shortlink

Related Articles

Post Your Comments

Related Articles


Back to top button