Latest NewsIndia

ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കും; കേന്ദ്രം നിയമോപദേശം തേടി

ന്യൂഡൽഹി: ജമ്മു കശ്മീരിന്‍റെ പ്രത്യേക അധികാരങ്ങൾ പിൻവലിക്കുമെന്ന് കേന്ദ്രം. ഇതിനായി കേന്ദ്ര സർക്കാർ നിയമോപദേശം തേടിയെന്ന് റിപ്പോർട്ട്. ഇത് പ്രാബല്യത്തിലായാൽ ജമ്മു കശ്മീരിന് ഭരണഘടനാനുസൃതമായി സവിശേഷ അധികാരങ്ങൾ നൽകുന്ന അനുച്ഛേദങ്ങൾ പിൻവലിക്കും.

ALSO READ: അമിത്ഷായും അജിത് ദോവലും തമ്മില്‍ ചര്‍ച്ച, കാശ്മീരിൽ കരുതി തന്നെ സൈന്യം; പദ്ധതികൾ ഇങ്ങനെ

ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന 370, സംസ്ഥാനത്തെ സ്ഥിരം പൗരൻമാർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ എന്നീ ഭരണഘടനാ അനുച്ഛേദങ്ങൾ എടുത്തു കളയാനുള്ള ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിക്കുന്നതിലാണ് കേന്ദ്രസർക്കാർ നിയമോപദേശം തേടിയിരിക്കുന്നത്.

ALSO READ: അമിത് ഷാ- എതിരാളികളെ തറപറ്റിക്കുന്ന തന്ത്രങ്ങളുടെ ചാണക്യന്‍; ബിജെപി അധികാരത്തിലെത്തിയാല്‍ അജയ്യനാകുന്നതും ഷാ

ജമ്മു കശ്മീരിൽ ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന സാഹചര്യത്തിൽ അതിന് മുമ്പ് ഈ ബില്ലുകൾ പാസ്സാക്കി ശക്തമായ ഒരു രാഷ്ട്രീയസന്ദേശം നൽകാൻ ബിജെപി ശ്രമിക്കും. പാർലമെന്‍റ് ഇനി മൂന്ന് ദിവസം കൂടിയാണ് ബാക്കിയുള്ളത്. ഭരണഘടനയുടെ അനുച്ഛേദങ്ങളായതിനാൽത്തന്നെ ലോക്സഭയിലും രാജ്യസഭയിലും ബില്ല് വെറുതെ പാസ്സായാൽ പോര. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസ്സാക്കിയാലേ ഇത് നിയമമാകൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button