KeralaLatest News

കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധ റാലിയുമായി ഡിവൈഎഫ്‌ഐ

മലപ്പുറം: മലപ്പുറത്ത് കശ്മീര്‍ വിഭജനത്തിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ മാര്‍ച്ച്. മലപ്പുറം തേഞ്ഞിപ്പാലം പോസ്‌റ്റോഫീസിലേക്കാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുന്നത്. ‘കശ്മീര്‍ ഒരു തുടക്കമാണ് സേവ് ഡെമോക്രസി’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിഷേധ പ്രകടനം.

കശ്മീര്‍  ഒരു തുടക്കം മാത്രമാണ്. ആര്‍എസ്എസ് കശ്മീരുപോലെ ഒരുപാട് സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ടെന്നും ഇന്ത്യയുടെ മതേതര നിലപാടിനെ തകര്‍ക്കുക എന്നതാണ് അലരുടെ ലക്ഷ്യമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം ആരോപിച്ചു.കശ്മീരിനുനേരെ ചൂണ്ടിയത് ഞങ്ങള്‍ക്കു നേരെ കൂടിയാണെന്ന് ഈ നാട് തിരിച്ചറിയണമെന്നും ഭരണഘടനയെ തകര്‍ക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കാര്യമെന്നും എ.എ റഹീം പറഞ്ഞു. സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം വ്യാപിപ്പിക്കണമെന്ന വിവാദപരമായ ആഹ്വാനവും റഹീം നടത്തി.

ALSO READ: കശ്മീര്‍ വിഭജനം; ഭരണഘടന വലിച്ചുകീറാന്‍ ശ്രമിച്ച് പിഡിപി അംഗങ്ങള്‍

ആര്‍ട്ടിക്കിള്‍ 370, ആര്‍ട്ടിക്കിള്‍ 35എ എന്നിങ്ങനെ കശ്മീരിനു നല്‍കിയിരുന്ന പ്രത്യേക പദവികള്‍ റദ്ദാക്കിയതോടെ പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധത്തിന് രാജ്യസഭ സാക്ഷിയായി. ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സഭയ്ക്ക് അകത്തും പുറത്തും അതിശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിപക്ഷത്തിന്റെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ സര്‍ക്കാരിന്റെ തീരുമാനം രാജ്യസഭയില്‍ പ്രഖ്യാപിച്ചത്.

ALSO READ: കാശ്മീരിന്റെ പ്രത്യേക പദവി ഇനി സ്വപ്‌നങ്ങളിൽ; മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഇന്ത്യയുടെ കറുത്ത ദിനം എന്നാണ് മെഹ്ബൂബ മുഫ്തി പ്രതികരിച്ചത്. ഭരണഘടനയുടെ 370 ആം അനുച്ഛേദം റദ്ദാക്കുന്ന തീരുമാനം ജനാധിപത്യ വിരുദ്ധമാണെന്ന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തി തുറന്നടിച്ചു. എന്നാല്‍ മോദി സര്‍ക്കാരിനെ നിരന്തരം വിമര്‍ശിച്ചിരുന്ന ചില രാഷ്ട്ട്രീയ കക്ഷികള്‍ തീരുമാനത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബി.എസ്.പി, ആംആദ്മി, വൈ.എസ്.ആര്‍. കോണ്‍ഗ്രസ്, ബി.ജെ.ഡി, എ.ഐ.എ.ഡി.എം.കെ. തുടങ്ങിയ പാര്‍ട്ടികളാണ് കേന്ദ്രതീരുമാനത്തിന് പിന്തുണ അറിയിച്ചത്. ജമ്മുകശ്മീരുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇത് സംസ്ഥാനത്ത് സമാധാനവും വികസനവും കൊണ്ടുവരുമെന്ന് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു.

https://www.facebook.com/dyfikeralastatecommittee/videos/1589681164502429/

shortlink

Related Articles

Post Your Comments

Related Articles


Back to top button