Latest NewsIndia

ബിജെപിയുടെ മൂന്ന് മുദ്രാവാക്യങ്ങളില്‍ ഒന്ന് നടപ്പായി; അടുത്തത് ഏകീകൃത സിവില്‍കോഡും, രാമക്ഷേത്രവും

ന്യൂഡൽഹി: സ്വതന്ത്ര്യാനന്തരം ഇന്ത്യന്‍ യൂണിയനൊപ്പം നിന്ന കാശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ നീക്കത്തിലൂടെയാണ് രണ്ടാം മോദിസര്‍ക്കാര്‍ രാജ്യത്തെ ഞെട്ടിച്ചിരിക്കുന്നത്. കൃത്യമായ ആസൂത്രണത്തിനൊടുവിലാണ് കേന്ദ്രം ഇത്തരത്തിലൊരു നീക്കത്തിലേക്ക് എത്തിയിരിക്കുന്നത്. രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

ALSO READ: കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം; സർക്കാരിനെ പ്രശംസിച്ച് ബിജെ‌പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്

വലിയ ഭൂരിപക്ഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മുതല്‍ തങ്ങളുടെ അടിസ്ഥാന മുദ്രവാക്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി. ഇതിന് പ്രധാനതടസമായി നിന്നത് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. എന്നാല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും, ടിഡിപിയെ പിളര്‍ത്തിയും ഒക്കെ ഭൂരിപക്ഷം രാജ്യസഭയിലും ബിജെപില്‍ മേല്‍ക്കൈ നേടിയെടുത്തു. ഇതിന്‍റെ ഫലമായി മുത്തലാഖ് അടക്കമുള്ള ബില്ലുകള്‍ രാജ്യസഭ കടന്നു.

ALSO READ: നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരത്തിൽ നിന്ന് മോചനം; 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തി മോദി സർക്കാർ

ഏകീകൃത സിവില്‍കോഡ് നടപ്പാക്കുന്നത്, രാമക്ഷേത്ര നിർമ്മാണം തുടങ്ങിയവ ഉടൻ തന്നെ ബിജെപി നടപ്പാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button