Latest NewsIndia

കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം; സർക്കാരിനെ പ്രശംസിച്ച് ബിജെ‌പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്

ന്യൂഡൽഹി: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ സർക്കാർ തീരുമാനത്തെ പ്രശംസിച്ച് ബിജെ‌പി ദേശിയ ജനറല്‍ സെക്രട്ടറി രാംമാധവ്. ഈ ദിനത്തെ മഹത്തരമായ ഒന്നായി കണക്കാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ഉള്‍പ്പടെ ആയിരങ്ങളുടെ രക്തസാക്ഷിത്വം മാനിക്കപ്പെടുന്ന നിമിഷമാണ് ഇതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ALSO READ: കാശ്മീരിന്റെ പ്രത്യേക പദവി ഇനി സ്വപ്‌നങ്ങളിൽ; മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഏഴ് പതിറ്റാണ്ട് പഴക്കമുള്ള മുഴുവന്‍ ഭാരത ജനതയുടെയും ആവശ്യം നമ്മുടെ കണ്‍മുന്നില്‍ സാക്ഷാത്കരിക്കപ്പെടുന്ന നിമിഷമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ALSO READ: നെഹ്രുവിന്റെ കാലത്തെ ഹിമാലയൻ മണ്ടത്തരത്തിൽ നിന്ന് മോചനം; 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തി മോദി സർക്കാർ

1949ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എടുത്ത തീരുമാനത്തിനെതിരേ ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് മുഖര്‍ജി 370ാം വകുപ്പിനെതിരെ ആദ്യം പ്രചാരണമാരംഭിച്ചത്. ജമ്മു കശ്മീരിനു പ്രത്യേക ഭരണഘടന എന്ന ആവശ്യം ഭരണഘടനാ അസംബ്ലിയില്‍ അദ്ദേഹം ശക്തമായി എതിര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button