Latest NewsIndia

‘ഇതത്ര എളുപ്പമുള്ള ജോലിയല്ല’ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ അമലാ പോളിന്റെ പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ വിഷയത്തില്‍ പ്രതികരണവുമായി നടി അമല പോള്‍. ഏറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു- അമല പോള്‍ ട്വീറ്റില്‍ കുറിച്ചു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്ന പ്രമേയവും ജമ്മു കശ്മീരിനെ രണ്ടായി വിഭജിക്കുന്നതിനുള്ള ബില്ലിനെയും പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ചെയ്ത ട്വീറ്റ് പങ്കുവെച്ചു കൊണ്ടാണ് അമലാ പോളിന്റെ പ്രതികരണം.

അതേസമയം കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 307 റദ്ദാക്കിയ ഉത്തരവിന് പിന്നാലെ ബിജെപി സര്‍ക്കാരിന്റെ അടുത്ത അജണ്ട വ്യക്തമാക്കി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു. ഇനി പാക് അധീന കാശ്മീര്‍ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്ന് രാജ്യസഭയില്‍ അദ്ദേഹം പറഞ്ഞു.

ALSO READ: കശ്മീര്‍ തീരുമാനത്തില്‍ മോദി സര്‍ക്കാരിനെ അഭിനന്ദിച്ച് രാജസ്ഥാന്‍ കോണ്‍ഗ്രസ് നേതാക്കള്‍

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള പ്രമേയത്തെ പിന്തുണച്ച് സംസാരിക്കുമ്പോഴാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇക്കാര്യം വെളിപ്പെടുത്തിയത്. അനധികൃതമായി ഇന്ത്യയില്‍ നിന്ന് തട്ടിയെടുത്ത സ്ഥലം തിരികെ നല്‍കാന്‍ ട്രംപിന് പാകിസ്താനോട് പറയാമെന്നും അതല്ലാതെ കാശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഒരു മധ്യസ്ഥയും ആവശ്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button