Latest NewsGulf

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാൻ ശ്രമിക്കുന്ന പ്രവാസികൾക്ക് പൊലീസിന്റെ മുന്നറിയിപ്പ്

ദുബായ്: കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്ന പരസ്യമുള്ള ഏജൻസികളിൽ നിന്നും ടിക്കറ്റ് എടുക്കുമ്പോൾ സൂക്ഷിക്കണമെന്ന് പ്രവാസികൾക്ക് മുന്നറിയിപ്പുമായി പോലീസ്. വിമാനക്കമ്പനികളിൽ നിന്നോ ലൈസൻസുള്ള ഏജൻസികളിൽ നിന്നോ ടിക്കറ്റ് എടുത്തില്ലെങ്കിൽ പണം നഷ്ടപ്പെടാമെന്നും ഓൺലൈനിൽ കാണുന്ന ചില സ്ഥാപനങ്ങൾക്ക് യുഎഇയിൽ ഓഫിസ് പോലുമില്ലെന്നുമാണ് മുന്നറിയിപ്പ്.

കുറഞ്ഞ നിരക്കിൽ ടിക്കറ്റ് എടുക്കാമെന്നും ഹോട്ടലിൽ സൗജന്യമായി താമസിക്കാമെന്നുമുള്ള സൗകര്യങ്ങളും വാഗ്‌ദാനം ചെയ്‌താണ്‌ പല ഓൺലൈൻ സ്ഥാപനങ്ങളും യാത്രക്കാരെ ആകർഷിക്കുന്നത്. ഇവർക്കു ക്രെഡിറ്റ് കാർഡ് വിവരങ്ങൾ കൈമാറുന്നത് സുരക്ഷിതമല്ല. ഇത്തരം സ്ഥാപനങ്ങളുടെ ഓൺലൈൻ വഴി വളരെ നേരത്തേ ടിക്കറ്റ് എടുക്കുന്നവർ യാത്രയ്ക്കായി വിമാനത്താവളത്തിൽ ചെല്ലുമ്പോഴാണ് തട്ടിപ്പു ബോധ്യമാകുകയെന്നും അധികൃതർ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button