Latest NewsNewsBusiness

ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? വിമാന ടിക്കറ്റുകൾക്ക് പേടിഎം നൽകുന്ന ഈ ഓഫറിനെ കുറിച്ച് അറിയാം

വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവ് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്

ലക്ഷദ്വീപ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർക്കായി ഗംഭീര ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. വിമാന ടിക്കറ്റുകൾക്ക് 10 ശതമാനം വരെ കിഴിവ് നേടാനുള്ള അവസരമാണ് പേടിഎം ഒരുക്കിയിരിക്കുന്നത്. FLYLAKSHYA എന്ന പ്രെമോ കോഡ് ഉപയോഗിച്ചാണ് ഈ സൗകര്യം ലഭിക്കുക. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ലക്ഷദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിലേക്കുളള യാത്രയ്ക്കാണ് കിഴിവ് നേടാൻ സാധിക്കുക.

പേടിഎമ്മിൽ ലക്ഷദ്വീപ് യാത്രയ്ക്ക് ചെലവാകുന്ന തുകയെ കുറിച്ച് തിരയുന്നവരുടെ എണ്ണത്തിൽ 60 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കമ്പനിയുടെ പുതിയ തീരുമാനം. യാത്രക്കാർക്ക് കിഴിവുകൾ നൽകുന്നതിനോടൊപ്പം, ഫ്രീ ക്യാൻസലേഷൻ ഫീച്ചറും ഉടൻ അവതരിപ്പിക്കുന്നതാണ്. യാത്ര ടിക്കറ്റ് ബുക്കിംഗിൽ ആളുകൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന പ്ലാറ്റ്ഫോം കൂടിയാണ് പേടിഎം. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ ദ്വീപിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

Also Read: മാലിദ്വീപ് സന്ദർശിക്കാൻ നറുക്കെടുപ്പുമായി ഖത്തർ എയർവെയ്സ്: ലക്ഷദ്വീപ് ആണ് മെച്ചമെന്ന് കമന്റുകളുമായി ഇന്ത്യക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button