Latest NewsIndia

ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം: 6 മരണം, നിരവധിപേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി•ഡല്‍ഹിയിലെ സാകിര്‍ നഗറില്‍ ബഹുനില കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

8 ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയത്രണ വിധേയമാക്കി. 20 ഓളം പേരെ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഏഴ് കാറുകളും എട്ട് മോട്ടോര്‍ സൈക്കിളുകളും അഗ്നിക്കിരയായി.

പുലര്‍ച്ചെ രണ്ടുമണിയോടെ കെട്ടിടത്തിലെ ഒരു ഇലക്ട്രിക് ബോക്സില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button