Latest NewsCrime

മൂകയും ബധിരയുമായ എട്ടുവയസുകാരിയെ 12കാരനായ സഹോദരന്‍ ഉള്‍പ്പെടെയുള്ള സംഘം ബലാത്സംഗം ചെയ്തു

മീററ്റ്: മൂകയും ബധിരയുമായ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്തതിന് 12 കാരനായ സഹോദരന്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റില്‍. മീററ്റിലാണ് മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. കുട്ടിയുടെ സഹോദരനുള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഒരു മാസമായി സഹോദരന്റെ സുഹൃത്തുക്കള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നുണ്ടായിരുന്നെന്ന് കാങ്കര്‍ ഖേര പോലീസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച, പെണ്‍കുട്ടി വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ അവളെ ടോഫി കാണിച്ച് പ്രലോഭിപ്പിച്ച് സമീപത്തെ ഒഴിഞ്ഞ വീട്ടിലെത്തിക്കുകയായിരുന്നു. കൂട്ട ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വില വഷളായപ്പോള്‍ സംഘം അവളെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയും ചെയ്തു. മാതാപിതാക്കള്‍ കുട്ടിയെ പോലീസ് സ്റ്റേഷനില്‍ എത്തിച്ച് പരാതി നല്‍കുകയായിരുന്നു.

ALSO READ: മോദി സര്‍ക്കാരിന്റെ നീക്കത്തെ അനുകൂലിക്കുന്നുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ; കോണ്‍ഗ്രസ് നേതൃത്വം ഞെട്ടലിൽ

പോലീസിന്റെ ചോദ്യം ചെയ്യലില്‍ സഹോദരന്‍ കുറ്റം സമ്മതിക്കുകയും കൂടെയുണ്ടായിരുന്ന മൂന്ന് കൂട്ടുകാരുടെ പേരുകള്‍ വെളിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടി തന്റെ സഹോദരനെയും മൂന്ന് സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.

12 നും 14 നും ഇടയില്‍ പ്രായമുള്ള നാല് പ്രതികളും അറസ്റ്റിലായി. പോക്സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കിയ ഇവരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ബലാത്സംഗത്തിന് മുമ്പ് പ്രതികള്‍ അശ്ലീല വീഡിയോകള്‍ കണ്ടെന്നും ഇതാണ് കുറ്റകൃത്യത്തിലേക്ക് അവരെ നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button