KeralaLatest News

ഹൈബി ഈഡനെയും ടി.എന്‍ പ്രതാപനെയും ശാസിച്ച് സ്പീക്കര്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും ലോക്സഭാ സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് ഇരുവരെയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഓംബിര്‍ളയുടെ നടപടി.

ALSO READ: ജമ്മുകശ്മീര്‍ ബില്ലുകള്‍ ലോക്‌സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം

കഴിഞ്ഞ ദിവസത്തെ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ള ഹൈബി ഈഡനെയും ടി.എന്‍. പ്രതാപനെയും തന്റെ ചേംബറിലേക്ക് വിളിച്ചുവരുത്തിയത്. സഭയില്‍ മര്യാദ പാലിക്കണമെന്നും പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു.

കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ധൃതിപിടിച്ച് പ്രമേയം അവതരിപ്പിച്ച നടപടിയെ പ്രതിപക്ഷം എതിര്‍ക്കുകയും വോട്ടെടുപ്പ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സ്പീക്കറുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button