KeralaLatest News

വയനാട്ടിൽ ഉരുൾപ്പൊട്ടൽ

മാനന്തവാടി: വയനാട്ടിൽ കുറിച്യർ മലയിൽ ഉരുൾപ്പൊട്ടി. ഇന്നലെ രാത്രി 12:30 ഓടെയാണ് ഉരുൾപ്പൊട്ടലുണ്ടായത്. മേൽമുറി ഭാഗത്തുനിന്ന് നിരവധി കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

അതേസമയം ഷോളയാറിൽ അങ്കണവാടി മുതൽ ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്.

ALSO READ: സം​സ്ഥാ​ന​ത്ത് ശക്തമായ മഴയ്ക്ക് സാധ്യത : റെ​ഡ്-ഓറഞ്ച്-യെല്ലോ അലെർട്ടുകൾ പ്രഖ്യാപിച്ചു

എറണാകുളം ഏലൂരില്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണാണ് വീടുകളിലേറെയും തകര്‍ന്നത്. ഇതോടെ, പ്രദേശത്തെ വൈദ്യുത വിതരണം പൂര്‍ണമായും തകരാറിലായി.

ഏലൂര്‍ നഗരസഭാ പരിധിയിലെ 12,17,19 വാര്‍ഡുകളിലാണ് ശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. അഞ്ച് മിനിട്ട് നീണ്ടുനിന്ന ചുഴലിക്കാറ്റ് പ്രദേശത്ത് കനത്ത നാശനഷ്ടങ്ങള്‍ക്കിടയാക്കി. തെങ്ങ് ഉള്‍പ്പെടെ നിരവധി മരങ്ങള്‍ കാറ്റില്‍ കടപുഴകി വീണു. ഒട്ടേറ വീടുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button