KeralaLatest News

നുണ പറയുന്ന ഐഎഎസുകാരനും കുട പിടിക്കുന്ന പൊലീസും: പ്രിയ ബഷീര്‍..നിങ്ങളുടെ കാര്യത്തിലും അങ്ങനെയൊക്കെ തന്നെ

ഏത് കൊടിയ കുറ്റകൃത്യങ്ങളിലും കുറ്റവാളിയുടെ വിധി നിശ്ചയിക്കുന്നത് കേസില്‍ വാദം കേള്‍ക്കുന്ന ജഡ്ജിയല്ല, എഫ്‌ഐആര്‍ തയ്യാറാക്കി അന്വേഷണം തുടങ്ങുന്ന പൊലീസിന് തീരുമാനിക്കാം രക്ഷിക്കണോ ശിക്ഷിക്കണോ എന്ന്. വാസ്തവത്തില്‍ എന്താണ് പൊലീസിന്റെ ഡൃൂട്ടിയെന്ന് ആ വിഭാഗം മറന്നുപോയതുപോലെയാണ് അടുത്തിടെയായി കാര്യങ്ങള്‍ നീങ്ങുന്നത്. രക്ഷിക്കാന്‍ പറഞ്ഞാല്‍ രക്ഷിക്കും ശിക്ഷിക്കാന്‍ പറഞ്ഞാല്‍ ശിക്ഷിക്കും. സാധാരണ പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് പൊലീസിന്റെ ഉത്തരവാദിത്തമെന്നാണ് വയ്പ്. പക്ഷേ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കും പക്ഷേ അത് സാധാരണക്കാര്‍ക്കായിരിക്കില്ല. ഏമാന്‍മാര്‍ക്ക് പ്രിയപ്പെട്ടവര്‍ക്കും ഏമാന്‍മാരുടെ ഏമാന്‍മാരുടെ താത്പര്യക്കാര്‍ക്കും.

ALSO READ: മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം മദ്യപിച്ചാണോ വാഹനമോടിച്ചത്? വഫയുടെ രഹസ്യമൊഴി പുറത്ത്

ഇപ്പോള്‍ മദ്യപിച്ച് അമിതവേഗതയില്‍ വാഹനമോടിച്ച് നിരപരാധിയായ ഒരുവന്റെ ജീവനെടുത്ത ഒരു ഐഎഎസ് ഉദ്യോഗസ്ഥന് വേണ്ടി മ്യൂസിയം പൊലീസ് സ്റ്റേഷനിലെ പൊലീസ് നടത്തിയ നാടകമാണ് പൊലീസ് വകുപ്പിന് ആകമാനം നാണക്കേടാകുന്നത്. കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശിനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. ജയപ്രകാശിന് വീഴ്ചയുണ്ടായെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറുകയും ചെയ്തു.അന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്നത് പ്രത്യേക സംഘം പരിശോധിക്കും. അന്വേഷണത്തില്‍് പൊലീസിന് വീഴ്ച്ച വന്നു എന്നാണ് തുടക്കം മുതല്‍ ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവ ര്‍ ആവര്‍ത്തിച്ചു പറയുന്നത്. പക്ഷേ ആ വാക്കുകളൊന്നും ആധികാരികമല്ല അത് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ച് ആധികാരികമാക്കണം. പ്രതിസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥനായതിനാലും അപകടത്തില്‍ ജീവന്‍ നഷ്ടമായത് സത്യസന്ധനായ ഒരു മാധ്യമ പ്രവര്‍ത്തകനായാതിനാലും ഈ കേസിന്‍െ അന്വേഷണവും കണ്ടെത്തലും നിര്‍ണായകമാണ്.

തുടക്കം മുതല്‍ പൊലീസ് ഗതി മാറ്റി വിടാന്‍ ശ്രമിച്ച കേസാണ് ശ്രീറാം വെങ്കിട്ടരാമന്റെ കാര്‍ അപകടം. മാധ്യമങ്ങളുടെ കണ്ണുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതൈ വന്നപ്പോള്‍ മാത്രമാണ് മ്യൂസിയം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച്ചയില്‍ ഉന്നതതലത്തില്‍ നിന്ന് നടപടിയുണ്ടായത്. പൊലീസിനെ എങ്ങനെ വിശ്വസിക്കുമെന്ന് സാധാരണക്കാര്‍ ആധിയോടെ ചോദിക്കുന്ന തരത്തിലുള്ള തരംതാണ കളിയായിരുന്നു ഒരു ഐഎഎസുകാരന് വേണ്ടി പൊലീസ് നടത്തിയത്.

ഏആര്‍ ക്യാമ്പിലെ പൊലീസുകാരന്റെ ആത്മഹത്യ, നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ കാണിച്ച തിരിമറികള്‍, തുടങ്ങി എണ്ണിപ്പറയേണ്ട ആരോപണങ്ങള്‍ നേരിടുന്നതിനിടെയാണ് പൊലീസ് വകുപ്പിന്റെ അന്തസ് തകര്‍ക്കുന്ന പുതിയ സംംഭവം. പൊലിസിന്റെ ധാര്‍മികതയെക്കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെയാണ് അദ്ദേഹത്തിന്റെ കീഴിലുള്ള പൊലീസ് നിരന്തരം പഴി കേള്‍പ്പിക്കുന്നത്.

ALSO READ: ‘മദ്യപിച്ചിട്ടില്ല, രാഷ്‌ട്രീയക്കാര്‍ക്കെതിരേ നടപടിയെടുത്തതു തിരിച്ചടിയായി, എല്ലാം മാധ്യമസൃഷ്ടി ‘ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ

ഇനി ശ്രീ രാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നിലപാടിനെക്കുറരിച്ചുകൂടി പറയണം. മ്യൂസിയെ പൊലീസ് കാണിച്ച ഉത്തകരവാദിത്തമില്ലായ്മയുംു ഫേവറിസവും കേരള പൊലീസിന് അപമാനമാണെങ്കില്‍ രാജ്യത്തെ മുഴുവന്‍ ഐഎഎസ് കാര്‍ക്കും അപമാനമാകുന്നതരത്തിലാണ് ശ്രീറാം എന്ന ഐഎഎസുകാരന്റെ ചെയ്തികള്‍. മുമ്പ് സബ് കളക്ടറായിരിക്കെ ചോരത്തിളപ്പിലോ ആവേശത്തിളപ്പിലോ അതുമല്ലെങ്കില്‍ ഉത്തരവാദിത്ത ബോധം കൊണ്ടോ അദ്ദേഹം ചെയ്തതൊക്കെ നല്ലതായിരിക്കും, അതിന്റെ പേരില്‍ ഔദ്യോഗികമായി പ്രശ്‌നങ്ങള്‍ നേരിട്ട വ്യക്തിയുമായിരിക്കാം. പക്ഷേ മാനുഷികതയും ധാര്‍മിക ബോധവും തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു മനുഷ്യനാണ് താനെന്നാണ് ശ്രീറാം വെങ്കിട്ടരാമന്‍ എന്ന യുവ ഐഎഎസുകാരന്‍ ഇപ്പോള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. മദ്യപിച്ച് വാഹനമോടിക്കാന്‍ പാടില്ലെന്ന് സമൂഹത്തെ ബോധവത്കരിക്കേണ്ട ഒരാള്‍ അതിന് കടകവിരുദ്ധമായി ലക്ക് കെട്ട് അമിതവേഗതയില്‍ വണ്ടിയോടിച്ചതിന് ദൃക്‌സാക്ഷികളുണ്ട്. എന്നിട്ടും ഒറു മനസാക്ഷിക്കുത്തുമില്ലാതെ അദ്ദേഹം നുണ പറയുമ്പോല്‍ അതുവരെ ചെയ്ത വാഴ്ത്തപ്പെട്ട പുണ്യപ്രവൃത്തികളുടെ നിറം കെട്ടുപോയെന്നു കൂടി ആ ഐഎഎസുകാരന്‍ ഓര്‍ക്കണം. പകരം പറ്റിയ തെറ്റ് ഏറ്റു പറഞ്ഞ് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ ശ്രീറാം വെങ്കിട്ടരാമന്‍ തയ്യാറായിരുന്നെങ്കില്‍ അത് മാനുഷികമായ ഒരു കൈപ്പിഴയെന്നോ തെറ്റെന്നോ വിലയിരുത്തപ്പെടുമായിരുന്നു.

സമൂഹത്തിലെ ഉന്നതനായ ഒരാള്‍ പ്രതിസ്ഥാനത്തും മാധ്യമപ്രവര്‍ത്തകനായ ഒരാള്‍ ഇരയുടെ സ്ഥാനത്തുമെത്തിയതുകൊണ്ട് മാത്രമാണ് തലസ്ഥാനനഗരിയില്‍ നടന്ന ഈ അപകടം ശ്രദ്ധിക്കപ്പെട്ടതും നടപടികളുണ്ടാകുന്നതും. സാധാരണക്കാരനായ ഒരുവനെ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞുപോകുന്ന ഒരു ഉന്നതന് ശ്രീറാമിനെപ്പോലെ വിചാരണ നേരിടേണ്ടി വരില്ല എന്നത് മറ്റൊരു സത്യം. കാരണം മാധ്യമങ്ങളെല്ലാം മൂന്നാം കണ്ണുമായി അവിടെയെത്തില്ല. വെറും സാധാരണമായ ഒരുപകടമെന്ന് അത് വിലയിരുത്തപ്പെടുമ്പോള്‍ സ്വാധീനിക്കാന്‍ ഒരാളുണ്ടെങ്കില്‍ പൊലീസിന് എഫ്‌ഐആര്‍ മുതല്‍ തോന്നുംപോലെ എഴുതാം. നീതികിട്ടാതെ മരിച്ചവന്റെ ആത്മാവും കുടുംബവും അലഞ്ഞുനടക്കും. അങ്ങനെ അലയേണ്ടി വരുന്നവര്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെയുണ്ടാകും. എങ്ങനെയായലും നീതി ഉറപ്പാക്കേണ്ടവര്‍ സത്യസന്ധതയോടും ആത്മാര്‍ത്ഥതയോടെയും അവരുടെ ജോലി ചെയ്യുമെന്ന് ഉറപ്പിച്ച് വിശ്വസിക്കുന്ന ഒരാള്‍ പോലുമുണ്ടാകില്ല.

പൊലിസില്‍ എല്ലാവരും പ്രീണനത്തിലും കൈക്കൂലിയി ലും വിഴുന്നവരാണെന്ന് അതിന് അര്‍ത്ഥമില്ല. അതല്ലാത്തവര്‍ക്ക് പക്ഷേ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുമതി പലപ്പോഴും ഉണ്ടാകാറില്ല. അധികാരവും പണവും സ്വാധീനവും പൊലീസ് സേനയെ ശക്തമായി നിയന്ത്രിക്കുന്നുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് സുഗമമായി ജോലി ചെയ്യാന്‍ പൊലീസില്‍ സംവിധാനങ്ങളില്ല എന്നത് അതിന്റെ മറ്റൊരു വീഴ്ച്ചയാണ്. പൊലീസ് ചെയ്യുന്ന കുറ്റം അന്വേഷിക്കാന്‍ പൊലീസിനെ തന്നെ ചുമതലപ്പെടുത്തുന്നതിന്റൈ അസാംഗത്യം ഹൈക്കോടതി ഒരിക്കല്‍ ചോദ്യം ചെയ്തിട്ടുണ്ടെന്നത് മറ്റൊരു വസ്തുത. പ്രിയപ്പെട്ട ബഷീര്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇക്കാര്യങ്ങളൊക്കെ നന്നായി അറിയുന്ന ആളാണ് താങ്കള്‍. ശ്രീറാം വെങ്കിട്ടരാമനെയും അദ്ദേഹത്തിന് കുട പിടിക്കുന്ന പൊലീസിനെയും വെറുതെ വിടില്ലെന്ന തീരുമാനമുണ്ട് നിങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക്. അതുകൊണ്ട് തന്നെ കാത്തിരിക്കുക നീതിക്കായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button