Latest NewsKerala

കെഎസ്ആർടിസി ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസ്സിടിച്ച് യുവതിക്ക് ദാരുണാന്ത്യം. മുളക്കുഴ പെരിങ്ങാല സ്വദേശി ശ്രുതിയാണ് മരിച്ചത്. സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. മുളക്കുഴ പഞ്ചായത്ത് ഓഫീസിലേക്ക് തിരിയുന്നതിനിടെ എംസി റോഡിൽ നിന്ന് വന്ന കെഎസ്ആർടിസി വോൾവോ ബസ് ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഒന്നര വയസുള്ള മകൾക്കും കൂട്ടുകാരിക്കും പരിക്കേറ്റു. ഇരുവരേയുംആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : മക്കയിൽ വാഹനാപകടം : മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button