Latest NewsIndia

വാവെയെ വിലക്കുന്ന നടപടിയുമായി മുന്നോട്ട് പോയാല്‍ അനന്തരഫലങ്ങള്‍ ഇന്ത്യ അനുഭവിക്കേണ്ടി വരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വാവെ ടെക്നോളജീസിന്റെ വ്യാപാരം നിരോധിക്കരുതെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് ചൈന. വാവെയെ നിരോധിച്ചാൽ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ചൈന ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കി. ചൈനയില്‍ ബിസിനസുള്ള ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ജൂലൈ 10 ന് ബെയ്ജിംഗില്‍ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിശ്രയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

അതേസമയം ഇക്കാര്യത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.ഇന്‍‌ഫോസിസ്, ടി‌.സി‌.എസ്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നീ ഇന്ത്യന്‍ കമ്പനികള്‍ക്കടക്കം നിരവധി കമ്ബനികള്‍ക്ക്ചൈനയിലും വ്യാപാരമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button