KeralaLatest News

മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വാഹനാപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്‍റെ കുടുംബത്തെ സഹായിക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്‍റെ പരിഗണനയില്‍ ഇക്കാര്യം വന്നില്ലെന്നും വരും ദിവസങ്ങളില്‍ പത്രപ്രവര്‍ത്തക യൂണിയനുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച്‌ പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി സർക്കാരിന്റെ പരിഗണനയിലുണ്ട്. വളരെ അപകടകരമായ സാഹചര്യങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ജോലി ചെയ്യേണ്ടി വരുന്നുണ്ട്. ഇത്തരമൊരു സംഭവമുണ്ടാകുമ്പോള്‍ മാത്രം പ്രത്യേക കേസായി പരിഗണിക്കാതെ സ്ഥിരം സുരക്ഷ ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button