Latest NewsIndia

കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതോടെ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്നു

ശ്രീനഗർ : ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദാക്കിയതോടെ സംസ്ഥാനത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ സജീവമാകുന്നതായി റിപ്പോർട്ട്. ചിലയിടങ്ങളില്‍ സൈന്യത്തിന് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ടെന്നാണ് സൈനിക വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പൂഞ്ച് ജില്ലയില്‍ ബഫ്‌ലെയ്‌സിലാണ് കല്ലേറുണ്ടായത്. ഒരു പോലീസുകാരന് പരിക്കേറ്റിട്ടുണ്ട്. ഇന്റര്‍നെറ്റ് അടക്കമുള്ളവ റദാക്കിയിരിക്കുകയാണ്. നിയന്ത്രണങ്ങള്‍ തുടരുമെന്ന് സൈന്യം അറിയിച്ചു.

Also read : കശ്മീര്‍ ബിൽ; കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച സിപിഐ പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ വക മര്‍ദ്ദനം

അതേസമയം പ്രശ്‌നങ്ങള്‍ കുറഞ്ഞു വരികയാണ്. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങള്‍ തേടി മാറുന്നുണ്ടെന്നും, നിലവില്‍ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാണെന്നും സൈന്യം വ്യക്തമാക്കുന്നു. ശ്രീനഗറില്‍ ചില കടങ്ങള്‍ തുറന്നിട്ടുണ്ട്. ജനങ്ങള്‍ നിയന്ത്രണങ്ങള്‍ക്കിടയിലും തെരുവിലിറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ പ്രക്ഷോഭത്തിനെത്തിയതല്ല. നിരവധി വാഹനങ്ങളും റോഡിലിറങ്ങിയിട്ടുണ്ട്. ജനജീവിതം സാധാരണ ഗതിയിലേക്ക് എത്തിയിട്ടുണ്ടെന്നും, പ്രശ്‌നങ്ങള്‍ കുറഞ്ഞ് തുടങ്ങിയെന്നും സൈനിക വക്താവ് പറഞ്ഞു. കൂടാതെ കശ്മീരില്‍ വിവാഹത്തിന് പ്രശ്‌നങ്ങള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് സൈന്യം സഹായം ലഭ്യമാക്കുന്നുണ്ട്.

Also read :കശ്മീര്‍ സുന്ദരികളെ വിവാഹം ചെയ്യാമെന്നതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവേശത്തിലാണെന്ന് ബിജെപി എംഎല്‍എ

കശ്മീരില്‍ നൂറിലധികം നേതാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവര്‍ത്തകരും ഇക്കൂട്ടത്തിൽപ്പെടുന്നു. ഇവരുടെ തടങ്കല്‍ തുടരുമെന്നാണ് സൂചന. ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, എന്നിവരും തടങ്കലിലാണ്. ഫാറൂഖ് അബ്ദുള്ളയും തടങ്കലിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ വന്ന് ഇക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരുന്നു.

Also read : കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്‌

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ കശ്മീരിലെ വിവിധ സാഹചര്യങ്ങളെ കുറിച്ച്‌ പറയുന്നു. സര്‍ക്കാര്‍ നിലപാടിനെ അനുകൂലിച്ച്‌ പറയുന്ന ചിലരുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കശ്മീരിലെ രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുന്ന അഴിമതി ഇതോടെ ഇല്ലാതാവുമെന്നും സമാധാനമാണ് കശ്മീരില്‍ വേണ്ടതെന്നുംജനങ്ങള്‍ അഭിപ്രായപ്പെടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button