Latest NewsKerala

ശക്തമായ മഴ : വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാത്തെ വടക്കൻ മേഖലയിൽ മഴ ശ്കതമായതോടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ ജില്ലകളിലാണ് അവധി.

Also read : കണ്ണൂരിൽ ഉരുൾപൊട്ടൽ

ശക്തമായ മഴയും കാറ്റും ഉള്ളതിനാൽ കോഴിക്കോട് ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (8. 8. 2019 ന്‌) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അംഗൻവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്‌. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. രാത്രിയിൽ ജില്ലയിലെ നദികളിലും മറ്റും ജലനിരപ്പ് ഉയർന്നതിനാലും കനത്ത കാറ്റിനെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും മരങ്ങളും മറ്റും വീണ് നാശനഷ്ടമുണ്ടായതിനെ തുടർന്നാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

https://www.facebook.com/CollectorKKD/posts/2403002896603143?__xts__%5B0%5D=68.ARAEx4kyBr7ZYeX57972Hwyp2d8rP58mIB9a-JdmBiIRIHidAJiqTgviBXPm36UmnxTXRZ5BadjFWAhKrAMusyQIz9ldOZ8uFNlDrpAcpbM7Dj8Kt87dU10KDa6T8xgVo9FZYC-c-6gKKnq2gd2N0xBtJGPu_YZGceBNAKJQavzjxxOTHSahDM6PLpN9voY7KO0Hx6ybZ88eB9YV3RPnOfZyG8sXm5Gg_3U1JXZtGt13cHlJsvhS8hBiOgzGO0td02VAxP0bRuCsJLMbyLz5t-nUA9XVhhmvzOw6JNsDLO119J9OjVE2aCFfSMnB9jYnozuNZYBkGlGaL9HJlUD9ucnS&__tn__=-R

കണ്ണൂർ ജില്ലയിലെ പ്രഫഷണൽ കോളേജുകൾ, സി ബി എസ് ഇ ,ഐ സി എസ് സിലബസ് സ്കൂളുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആഗസ്റ്റ് 8 (വ്യാഴം) അവധിയായിരിക്കുo. അങ്കണവാടികൾക്കും മദ്രസകൾക്കും അവധി ബാധകമാണ്. സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്നു ജില്ലാ കളക്ടർ അറിയിച്ചു. നേരത്തെ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (വ്യാഴാഴ്ച – ആഗസ്ത് 8) അവധി പ്രഖ്യാപിച്ചിരുന്നു.

https://www.facebook.com/CollectorKNR/posts/2355113941252113?__xts__%5B0%5D=68.ARAdU_xAstweRbybea75YqMutgUb9zRGaiOSzTgByUrL49thv2B4En15Nh2vRJACIVmhfmqEWX4p74Gj49Yc8A_mI4XRPMwK9Vc0n6DHZgVKsmfODepGNokwFkcV5KU5-23HIOdA29EwmOdvHnf3spX5tXJv-tuGqz-idSihDYRK2dUy-tvzZerJyPPPEHUXjBAd-yYPW4QQjGtlKofsr5l0vNN4T7yS2Yjc1VB9U-72k-GaH0j1RecvJuaN9RHeAV-Ils1O4Coj5fuSlHxKgrPwwpQA4mW8QEROj2cjWI9pj30h4OP8AIiIzQpzBL8ZPNURg-2aK-AmAqxQUlk-Mw&__tn__=-R

https://www.facebook.com/CollectorKNR/posts/2354586401304867?__xts__%5B0%5D=68.ARCj-iiJdBFjEBb63PVUQAvjA-UBOA65HSLzEEf_u3Svw644KVSHY-ZaAAkk-ulnCQQu9G5Ww_uo8SZoWkLbx9Wrhb5gSwXxp5QgM73W6H5iNzaKDocnkDqa5lUuq514FXArEaFwOvgjueaRQ5LYXri5yEE8iiDXh_MX3DZ0PofUgxiQrzXIDKOzq5mhXT3lOtM24SqN2UZtIdyJG25ECtlSUgIMheMq2a0N51HUk8O4LYDVlbCEYWsV3r—6H5rNIaJ51SrXibOnVH3rJqvQYGNiW2gzSsTixt_ZKMLcKPBNMRy5UlkpSjdZJg0Sdui8UjGbGAa-ke1E-GeqKKEA&__tn__=-R

ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ ഉള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ (8 Aug 2019) അവധിയായിരിക്കുമെന്നും, കേന്ദ്ര വിദ്യാലയങ്ങൾക്കും അവധി ബാധകമാണെന്നും കളക്ടർ അറിയിച്ചു.

https://www.facebook.com/collectoridukki/posts/730815527352515

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ  (8-7-2019) അവധിയായിരിക്കും. ജില്ലയില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുകയും നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കളക്ടര്‍.  പ്രൊഫഷണല്‍ കോളേജുകള്‍,കേന്ദ്രീയ വിദ്യാലയം, അംഗന്‍വാടികള്‍, മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

https://www.facebook.com/malappuramcollector/posts/2672027069509383

വയനാട്‌ ജില്ലയിലെ പ്രൊഫഷനൽ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്റ്റര്‍ നാളെ (8.8.2019) അവധി പ്രഖ്യാപിച്ചു. അംഗൻ വാടികൾക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്ക്‌ അവധി ബാധകമായിരിക്കില്ല.

https://www.facebook.com/wayanadWE/posts/673825939748066

shortlink

Related Articles

Post Your Comments

Related Articles


Back to top button