Latest NewsNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു : ട്രെയിനുകൾ വഴി തിരിച്ചു വിട്ടു.

ആലപ്പുഴ: ഗതാഗതം തടസപ്പെട്ടതിനാല്‍ ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. കനത്ത മഴയില്‍ എറണാകുളം-ആലപ്പുഴ പാതയില്‍ വൈദ്യുതി ലൈനിന് മുകളിലേക്ക് മരങ്ങള്‍ വീണതിനെ തുടർന്നാണ് നടപടി. തുറവൂരിനും മാരാരികുളത്തിനും ഇടയിൽ രണ്ട് സ്ഥലത്ത് ഒരേസമയം മരങ്ങള്‍ കടപുഴകി വീണെന്നാണ് റിപ്പോർട്ട്. ഗതാഗതം പുനസ്ഥാപിക്കാന്‍ രണ്ട് മണിക്കൂറെങ്കിലും വേണമെന്നാണ് സൂചന. മരങ്ങള്‍ മുറിച്ചു നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നെന്നാണ് വിവരം. കോഴിക്കോട്-തിരുവനന്തപുരം എക്സ്പ്രസ്സ്, കൊച്ചുവേളി- ബെംഗളൂരു എക്സ്പ്രസ്സ് എന്നീ തീവണ്ടികളാണ് കോട്ടയം വഴി തിരിച്ചു വിട്ടത്.

Also read : കണ്ണൂരിൽ ഉരുൾപൊട്ടൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button