Latest NewsFootballSports

സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ

കൊച്ചി : അമ്പത്തിയാറാമത് സംസ്ഥാന സീനിയർ ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ട് തൃശൂർ. കലാശ പോരാട്ടത്തിൽ കോട്ടയത്തെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് വീഴ്ത്തിയാണ് കിരീടം സ്വന്തമാക്കിയത്. രണ്ടുവർഷം മുൻപത്തെ ഫൈനലിൽ കോട്ടയത്തോട് തോറ്റതിന്റെ മധുര പ്രതികാരമാണ് ഇത്തവണത്തെ വിജയം.

Also read : ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റി​ലെ പു​തി​യ ഫാ​ഷ​നാ​ണ് ഭി​ന്ന താ​ല്‍​പ​ര്യം ; ഇ​നി ദൈ​വം ര​ക്ഷി​ക്ക​ട്ടെ : വിമർശനവുമായി സൗ​ര​വ് ഗാം​ഗു​ലി

റോഷൻ ജിജി, ആന്‍റണി പൗലോസ് എന്നിവർ വിജയ ഗോളുകൾ സ്വന്തമാക്കി. ഫൈനലിൽ ഉൾപ്പടെ തൃശൂരിന്റെ വിജയശിൽപിയായ റോഷനാണ് ടൂർണമെന്‍റിലെ താരം. ലൂസേഴ്സ് ഫൈനലിൽ പാലക്കാടിനെ ഒറ്റഗോളിന് വീഴ്ത്തി ഇടുക്കി മൂന്നാം സ്ഥാനം കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button