Latest NewsIndiaInternational

ഇന്ത്യൻ പ്രധാന മന്ത്രി കളിക്കുന്നത് തീ കൊണ്ടാണെന്ന് പാക് മാദ്ധ്യമങ്ങൾ; തീക്കളിയാണ് മോദിക്ക് ഇഷ്ടമെന്ന് സോഷ്യൽ മീഡിയ

ഇസ്ലാമാബാദ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപകടകാരിയാണെന്നും, കളിക്കുന്നത് തീ കൊണ്ടാണെന്നും പാക് മാദ്ധ്യമങ്ങൾ കുറ്റപ്പെടുത്തി. എന്നാൽ തീക്കളിയാണ് മോദിക്ക് ഇഷ്ടമെന്ന് സോഷ്യൽ മീഡിയ തിരിച്ചടിച്ചു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയിലാണ് ഇരു വിഭാഗവും തമ്മിൽ വാഗ്വാദം ഉണ്ടായത്.

ALSO READ: പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നു : പ്രധാനപ്പെട്ട പ്രസ്താവനകൾ ഇങ്ങനെ

നരേന്ദ്ര മോദി കളിച്ച് ശീലിച്ചത് തന്നെ തീ കൊണ്ടാണെന്ന് സോഷ്യൽ മീഡിയയിൽ നിരവധിപേർ വ്യക്തമാക്കി. അധികാരത്തിലേറിയ അന്നുമുതൽ തർക്കത്തിലിരിക്കുന്ന കശ്മീർ പിടിച്ചെടുക്കുന്നതിനെ കുറിച്ചാണ് മോദി പറയുന്നതെന്നും, അത് ഏറെ സങ്കീർണ്ണമാണെന്ന് ഇന്ത്യ മനസ്സിലാക്കണമെന്നും പാക് മാദ്ധ്യമങ്ങൾ പറയുന്നു. ഡോൺ പത്രം അടക്കമുള്ള മാദ്ധ്യമങ്ങളാണ് കശ്മീർ ബില്ലിന്റെ വിഷയത്തിൽ നരേന്ദ്രമോദിയും,ഇന്ത്യയും കളിക്കുന്നത് തീ കൊണ്ടാണെന്ന് പറഞ്ഞത്.

ALSO READ: തീക്കട്ടയിലും ഉറുമ്പ് : മോദിയെ പിന്തുണച്ച്‌ ഇസ്ലാമബാദില്‍ പോസ്റ്ററുകള്‍ : ഒരാള്‍ അറസ്റ്റിൽ

സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പാക് മാദ്ധ്യമങ്ങൾ പങ്ക് വയ്ക്കുന്നു. ഈ വിഷയത്തിൽ മദ്ധ്യസ്ഥം വഹിക്കാൻ മുൻപ് തുനിഞ്ഞിറങ്ങിയിരുന്ന അമേരിക്ക ഇപ്പോൾ മോദി പ്രഭാവത്തിലാണെന്നും ,പാകിസ്ഥാന്റെ നിലപാടുകളോട് നിരാശജനകമായ പ്രതികരണമാണ് യു എസിൽ നിന്നും ലഭിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യമെന്നാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയെ യു എസ് വിശേഷിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button