Latest NewsIndia

നിരോധനാജ്ഞ പിന്‍വലിച്ചു, ജമ്മുവിൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

ജമ്മു: ജമ്മുവില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം ഓഗസ്റ്റ് അഞ്ചിന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ജമ്മു ഭരണകൂടം പിന്‍വലിച്ചത്. ജില്ലാ മജിസ്‌ട്രേറ്റ് സുഷമ ചൗഹാനാണ് നിരോധനാജ്ഞ പിന്‍വലിച്ചത്. നിരോധനാജ്ഞ പിന്‍വലിച്ച സാഹചര്യത്തില്‍ ജമ്മുവിലെ സ്‌കൂളുകളും കോളജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് മുന്നോടിയായാണ് കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള മെഹബൂബ മുഫ്തി, സി.പി.എം എം.എല്‍.എ മുഹമ്മദ് യൂസഫ് തരിഗാമി തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

സൈനിക നടപടിയുടെ ഭാഗമായി നേരത്തെ ജമ്മു കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു. നഗരങ്ങളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button