KeralaLatest News

കേരള ഐടി മിഷന്റെ വെബ്‌സൈറ്റ് സജ്ജം; വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാൻ ഐടി മിഷന്റെ വെബ്‌സൈറ്റ് സജ്ജം. വൊളണ്ടിയര്‍ ആകേണ്ടവര്‍ക്ക് ഈ സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം, അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read also: ഇന്നും കനത്ത മഴക്ക് സാധ്യത, ഒൻപതു ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ദുരിതാശ്വാസ പ്രവർത്തനങ്ങളെയും രക്ഷാ ദൗത്യത്തെയും സഹായിക്കാന്‍ കേരള ഐ ടി മിഷന്റെ keralarescue.in വെബ് സൈറ്റ് സജ്ജമായി. വളണ്ടിയറായി സേവനം നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് വെബ് സൈറ്റ് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.

ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളുടെ വിവരങ്ങളും അവരുടെ ആവശ്യങ്ങളും അറിയാനുള്ള സംവിധാനം, അവശ്യ സാധനങ്ങൾ നൽകുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ എന്നിവ ഈ സൈറ്റില്‍ ലഭ്യമാണ്. ഓരോ ജില്ലകളിലുമുള്ള ആവശ്യങ്ങളും അവ എത്തിക്കേണ്ട സ്ഥലങ്ങളും അറിയാനുള്ള സംവിധാനം, സഹായം ആവശ്യമായ സ്ഥലങ്ങളുടെ വിവരങ്ങൾ എന്നിവ Geo Locations ആയിട്ട് Map നുള്ളിൽ കാണുവാൻ സാധിക്കും. ദുരിതാശ്വാസ പ്രവത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരെ ബന്ധപ്പെടാനുള്ള വിവരങ്ങൾ, സർക്കാൽ പുറപ്പെടുവിച്ച അറിയിപ്പുകൾ, റിലീഫ് / കളക്ഷൻ സെന്ററുകളുടെ വിവരങ്ങൾ എന്നിവയും ഈ വെബ് സൈറ്റില്‍ ലഭ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button