Latest NewsIndia

ചെടികള്‍ മുറിച്ചത്  കണ്ട് പൊട്ടിക്കരഞ്ഞ ആ ഒമ്പതുവയസുകാരി  ഗ്രീന്‍മിഷന്‍ അംബാസിഡര്‍ 

കാക്കിംഗ്: മണിപ്പൂരില്‍ മുഖ്യമന്ത്രിയുടെ ഗ്രീന്‍ മണിപ്പൂര്‍ മിഷന്റ അംബാസിഡറാകുന്നത് ഒരു ഒമ്പത് വയസുകാരി. സാധാരണക്കാരിയായ ഒരു കുട്ടിയല്ല വാലന്റീന ഇലാങ്ബാം എന്ന ബാലിക. താന്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നത് കണ്ട് നിലവിളിച്ച ഈ ചെറിയ പെണ്‍കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതാണ്. ഇതേത്തുടര്‍ന്നാണ് മരങ്ങളോടുള്ള കുട്ടിയുടെ സ്‌നേഹം മനസിലാക്കി സര്‍ക്കാര്‍ നടപടി.

READ ALSO: കനത്തമഴയിലും കാറ്റിലും താറുമാറായ വടക്കന്‍ കേരളത്തിലെ വൈദ്യുതി ബന്ധം പുന: സ്ഥാപിയ്ക്കാന്‍ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി മന്ത്രി എം.എം.മണി

ആളുകള്‍ മരം മുറിക്കുന്നത് കാണുമ്പോള്‍ തനിക്ക് വേദനിക്കാറുണ്ടെന്ന് കാച്ചിംഗ് ജില്ലയിലെ  വാലന്റീന ഇലാങ്ബാം പറയുന്നു. ഭാവിയില്‍ ഫോറസ്റ്റ് ഓഫീസറാകണെന്നാണ് ഇവളുടെ ആഗ്രഹം. നാലു വര്‍ഷം മുമ്പ് നനച്ച് ഓമനിച്ച് വാലന്റീന പരിപാലിച്ച ചെടികളാണ്  മാറ്റിയത് , ആ കാഴ്ച്ച തനിക്ക് സഹിക്കാനായില്ലെന്നും ഈ കുട്ടി പറഞ്ഞു.  സ്‌കൂളില്‍ നിന്ന് വന്നപ്പോഴായിരുന്നു അവ വെട്ടിക്കളഞ്ഞ നിലയില്‍ കണ്ടത്. സ്വന്തം സഹോദരങ്ങളെപ്പോലെയായിരുന്നു അവ തനിക്കെന്നും വാലന്റീന വ്യക്തമാക്കി.

READ ALSO: ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ വൈകുന്നേരം 3 മണിക്ക് തുറക്കും; മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ

അന്ന്  സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടിയെ പിന്നീട് രാജ്യം ഏറ്റെടുക്കുകയായിരുന്നു. വനനശീകരണം നേരിടുന്ന എല്ലാ കുന്നുകളിലും  മരങ്ങള്‍ നട്ടുപിടിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും വാലന്റീന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button