KeralaLatest News

അവസാന ആളെയും കണ്ടെത്തുന്നതുവരെയും രക്ഷാപ്രവര്‍ത്തനം തുടരുമെന്ന വാക്കുനൽകി ഫയര്‍ ഫോഴ്‌സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ അകപ്പെട്ട അവസാനത്തെ ആളെയും കണ്ടെത്തുന്നത് വരെ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ഫയര്‍ ഫോഴ്‌സ്. ഫയര്‍ഫോഴ്‌സ് മേധാവി എ ഹേമചന്ദ്രന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോഴുള്ള കാലാവസ്ഥ ഗുണകരമാണ്. മലബാറില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെക്കന്‍ ജില്ലകളില്‍ നിന്ന് കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം ഏറ്റവും കൂടുതല്‍ മുതലെടുത്ത് മുന്നോട്ടുപോകും. എവിടെ അപകട സാധ്യതയുണ്ടായാലും ഇടപെടുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറയുകയുണ്ടായി.

Read also: മഴക്കെടുതിയില്‍ നിന്ന് കേരളത്തിന് കര കയറാന്‍ കേന്ദ്രത്തിന്റെ കൈത്താങ്ങ്

shortlink

Related Articles

Post Your Comments

Related Articles


Back to top button