Latest NewsIndiaInternational

ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിൻ സര്‍വീസ് നിർത്തിവെച്ച് കേന്ദ്രം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമാക്കി മാറ്റിയതില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ സംഝോതഎക്‌സ്പ്രസ് സര്‍വീസ് ഓഗസ്റ്റ് എട്ടിന് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. ഇതിനേതുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിവെക്കുന്നതെന്ന് നോര്‍ത്തേണ്‍ റെയില്‍വേ വാര്‍ത്താക്കുറിപ്പിലൂടെ  അറിയിച്ചു.

Also read : താൻ ആണവ യുദ്ധത്തെ പ്രോത്സാഹിപ്പിച്ചെന്ന് ആരോപിച്ച പാക് യുവതിക്ക് ചുട്ട മറുപടിയുമായി പ്രിയങ്ക ചോപ്ര

ലാഹോര്‍ വരെയുള്ളതാണ് ഈ ട്രെയിന്‍ സര്‍വീസ്. ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ് പതിവ്. പ്രതിഷേധത്തിന്റെ ഭാഗമായി ലാഹോര്‍- ഡല്‍ഹി സൗഹൃദ ബസ് സര്‍വീസും പാകിസ്താന്‍ നിര്‍ത്തിവെച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button