Latest NewsKerala

ഹോം സ്റ്റേയില്‍ മൂന്നുപേര്‍ തൂങ്ങിമരിച്ചനിലയില്‍

തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയില്‍ ഒരു പുരുഷനും രണ്ട് സ്ത്രീകളും തൂങ്ങിമരിച്ചനിലയില്‍. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്. ഒരു മാസമായി സ്വകാര്യ ഹോം സ്റ്റേയില്‍ ഇവര്‍ റൂമെടുത്ത് താമസിക്കുകയായിരുന്നു.

ഇവിടെ വീട് വാങ്ങി താമസിക്കാന്‍ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവര്‍ ഹോം സ്റ്റേയില്‍ റൂം എടുക്കുന്ന സമയത്ത് പറഞ്ഞത്. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയത്തേക്ക് മാറ്റുമെന്ന് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button