Latest NewsKeralaIndia

ഡാന്‍സ് പാര്‍ട്ടിക്കിടെ ഹോട്ടലില്‍ യുവതിയെ അപമാനി​ച്ചുവെന്ന് പരാതി: ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ കേസ്

.യുവതിയുടെ പരാതിയില്‍ എറണാകുളം മുളുവകാട് പോലീസാണ് കേസെടുത്തത്.ഇയാളുടെ കൂടെ കുറച്ച്‌ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.

കൊച്ചി : പഞ്ചനക്ഷത്ര ഹോട്ടലില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് ശനിയാഴ്ചയാണ് സംഭവം നടക്കുന്നത്. നഗരത്തിലെ പഞ്ചനക്ഷത്ര ഹേട്ടലില്‍ ഡാന്‍സ് പാര്‍ട്ടിക്കിടെ ഓം പ്രകാശ് അപമര്യാദയായി പെരുമാറിയെന്നാണ് എറണാകുളം സ്വദേശിയായ യുവതി പോലീസില്‍ നല്‍കിയ പരാതി.യുവതിയുടെ പരാതിയില്‍ എറണാകുളം മുളുവകാട് പോലീസാണ് കേസെടുത്തത്.ഇയാളുടെ കൂടെ കുറച്ച്‌ കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.

ഇവരും തന്നോട് മോശമായ രീതിയില്‍ പെരുമാറിയെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. സ്ത്രീത്വത്തെ അപമാനിക്കാല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസ് റെജിസ്റ്റര്‍ ചെയ്തു. യുവതിയുടെ മൊഴിയെടുത്തതായും പോലീസ് പറഞ്ഞു. ഓംപ്രകാശിനും സുഹൃത്തുക്കള്‍ക്കുമെതിരെ അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. മുത്തൂറ്റ് പോള്‍ എം ജോര്‍ജ് വധക്കേസില്‍ ആരോപണവിധേയനായ ഓംപ്രകാശിനെ അന്വേഷണത്തിനൊടുവില്‍ സിബിഐ മാപ്പുസാക്ഷിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button