Latest NewsIndia

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : ബിജെപി നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്ക്

ഉന്നാവ്: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ബിജെപി നേതാവടക്കം മൂന്നുപേര്‍ക്ക് പരിക്ക്. യു.പിയിലെ ഉന്നാവില്‍ ബിജെപി ജില്ലാ പ്രസിഡന്റ് ശ്രീകാന്ത് ഗൗതം അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ട്രക്കിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് തീപ്പിടിക്കുകയും ട്രക്കില്‍നിന്ന് ഡ്രൈവര്‍ സിലിണ്ടര്‍ പുറത്തേക്ക് എറിയുകയും,പൊട്ടിത്തെറിക്കുകയുമായിരുന്നെന്നാണ് റിപ്പോർട്ട്.

Also read : മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

മൂന്നുപേരെയും കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. അതേസമയം പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടറിന്റെ ചീളുകള്‍ പരിക്കേറ്റവരുടെ മുഖത്തും കഴുത്തിലുമാണ് പതിച്ചതെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ലഖ്‌നൗവില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുംവഴി ഭക്ഷണം കഴിക്കാന്‍ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ബിജെപി നേതാവിനു പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button