Latest NewsIndia

മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് മുത്തലാഖ് ചൊല്ലി

ലക്നൗ : മരുന്ന് വാങ്ങാൻ 30രൂപ ആവശ്യപ്പെട്ട ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ഹാപൂരിലാണ് സംഭവം. ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പിടിയിലായെന്നാണ് റിപ്പോർട്ട്. മരുന്ന് വാങ്ങാനായി പണം ചോദിച്ചു. ഇതിനെ ചൊല്ലി ഭർത്താവ് തര്‍ക്കത്തിലേര്‍പ്പെട്ടു. ശേഷം മുത്തലാഖ് ചൊല്ലിയെന്നും വീട്ടുകാരുമായി ചേർന്ന് വീട്ടില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും ഭാര്യ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.

Also read : കുറ്റമാണെന്നറിഞ്ഞിട്ടും മുത്തലാഖ് തുടരുന്നു; ഭാര്യയെ ഒഴിവാക്കുന്നത് നിസാരകുറ്റങ്ങള്‍ക്ക് 

രണ്ട് മക്കളെയും തന്നിൽ നിന്ന് അകറ്റിയിരിക്കുകയാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു. മൂന്നു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. അതേസമയം മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് കേസെടുത്തതെന്ന് ഡിഎസ്പി രാജേഷ് സിങ്ങ് അറിയിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button