Latest NewsSaudi ArabiaGulf

മക്കയിൽ വാഹനാപകടം : ഇന്ത്യക്കാരുൾപ്പെടെ മൂന്നു പേർ മരിച്ചു : മലയാളികളടക്കം ഒട്ടേറെ പേർക്ക് പരിക്കേറ്റു

മക്ക : വാഹനാപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ മൂന്നു പേർക്ക് ദാരുണാന്ത്യം.മി​നാ​യി​ല്‍ അ​സി​സി​യ റോ​ഡി​ല്‍ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴിഞ്ഞു ഹജ് തീർഥാടകരുടെ ഇടയിലേയ്ക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞുകയറുകയായിരുന്നു. മലയാളികളടക്കം നിരവധി പേർക്ക് പരിക്കേറ്റു. ഹാജിമാരുമായി സഞ്ചരിക്കുകയായിരുന്ന ബസാണ് മക്ക ഹാളിനടുത്തായി അപകടത്തിൽപ്പെട്ടത്.

Also read : ‘ എനിക്കറിയാം അവള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടെന്ന്’; യുഎഇയില്‍ കാണാതായ ഭാര്യയെ തേടി പ്രവാസി

ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മരിച്ച ഹാജിമാർ. ഇതിൽ ഒരാളുടെ പേര് വാസിയുൽ യുൽ ഹസൻ എന്നാണ്. ഒ​രു ഈ​ജി​പ്ഷ്യ​ന്‍ പൗ​രനും മരിച്ചവരില്‍പ്പെടുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യും തീ​ര്‍​ഥാ​ട​ക​യു​മാ​യ ജ​മീ​ല, കെ​എം​സി​സി ഹ​ജ്ജ് സം​ഘാ​ട​ക​ന്‍ ഇ​ക്ബാ​ല്‍ എ​ന്നി​വ​രാ​ണ് പരിക്കേറ്റ മലയാളികളിൽ. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.​

shortlink

Related Articles

Post Your Comments

Related Articles


Back to top button