Latest NewsIndia

മിനിമം ബാലന്‍സ്; ബാങ്കുകള്‍ പിഴയിനത്തില്‍ ഈടാക്കിയത് കോടികള്‍

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ ഇടപാടുകാരില്‍നിന്നു പിഴയീടാക്കാനുള്ള തീരുമാനം നടപ്പാക്കിയ ശേഷം ബാങ്കുകള്‍ ഈയിനത്തില്‍ ഈടാക്കിയത് ഏകദേശം 10000 കോടിയോളം രൂപ. രാജ്യത്തെ 22 പ്രമുഖബാങ്കുകളാണ് ഇടപാടുകാരില്‍ നിന്നും കൊള്ളലാഭം കൊയ്തത്. 2016 ഏപ്രില്‍ ഒന്നുമുതല്‍ 2019 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 18 പൊതുമേഖലാ ബാങ്കുകള്‍ 6155.10 കോടിയും നാലു പ്രമുഖ സ്വകാര്യബാങ്കുകള്‍ 3566.84 കോടിയും രൂപ പിഴയിനത്തില്‍ ഈടാക്കി.മൊത്തം 9721.94 കോടി രൂപയാണ് ഇത്തരത്തില്‍ ബാങ്കുകള്‍ക്ക് ലഭിച്ചത്.

ALSO READ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് രണ്ട് ദിവസം കൊണ്ട് കിട്ടിയ തുകയുടെ കണക്ക് ആരെയും അമ്പരപ്പിയ്ക്കും

റിസര്‍വ്ബാങ്ക് മാര്‍ഗരേഖപ്രകാരം ജന്‍ധന്‍ അക്കൗണ്ടുകളുള്‍പ്പെടെയുള്ള ബേസിക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകള്‍ക്കു (ബി.എസ്.ബി.ഡി.) മിനിമം ബാലന്‍സ് വേണ്ട. 35.27 കോടി ജന്‍ധന്‍ അക്കൗണ്ടുകളടക്കം മാര്‍ച്ച് 31 വരെ ഇത്തരത്തില്‍ 57.3 കോടി അക്കൗണ്ടുകളാണു രാജ്യത്തുള്ളത്. ബാക്കിയുള്ള സേവിങ്‌സ് അക്കൗണ്ടുകള്‍ക്കാണു മിനിമം ബാലന്‍സ് ബാധകമായിട്ടുള്ളത്. ഇത്തരം അക്കൗണ്ടുകളില്‍ വിവിധ സേവനങ്ങള്‍ക്കു പണം ഈടാക്കാന്‍ റിസര്‍വ് ബാങ്ക് അനുമതിയുണ്ട്. 2015 ജൂലായ് ഒന്നിനുള്ള ഉത്തരവുപ്രകാരം ഈ നിരക്ക് മിതവും ചെലവിന് അനുസൃതവുമാകണം. എന്നാല്‍, നിലവില്‍ മിനിമം ബാലന്‍സ് വിവിധ ബാങ്കുകളില്‍ വിവിധ തരത്തിലാണുള്ളത്.

READ MORE: വെള്ളം കയറിയ പ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് എസ്ബിഐയുടെ അറിയിപ്പ്

എസ്.ബി.ഐ. 2017 ജൂണില്‍ അക്കൗണ്ടിലെ മിനിമം ബാലന്‍സ് തുക അയ്യായിരമായി ഉയര്‍ത്തിയിരുന്നു. ആ വര്‍ഷം ഏപ്രില്‍-നവംബറില്‍ പിഴ ചുമത്തിയത് 1771 കോടി രൂപയാണ്. ഇതിനെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നത്. ഇതോടെ മിനിമം തുക മെട്രോനഗരങ്ങളില്‍ 3000 ആയും സെമി അര്‍ബന്‍ കേന്ദ്രങ്ങളില്‍ 2000 ആയും ഗ്രാമീണ മേഖലകളില്‍ 1000 ആയും കുറച്ചിരുന്നു. പിഴയാകട്ടെ 10 രൂപമുതല്‍ 100 രൂപവരെ നികുതിയുള്‍പ്പെടാതെ എന്ന നിലയിലുമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button