KeralaLatest News

ജോലി തേടി ഒമാനിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്

തിരുവനന്തപുരം: സന്ദര്‍ശക വീസയില്‍ ജോലി കിട്ടുമെന്ന വാഗ്ദാനത്തില്‍ ഒമാനിൽ പോകുന്നവർക്ക് മുന്നറിയിപ്പുമായി നോർക്ക റൂട്ട്സ്. കുടുംബ വീസയിലോ, ടൂറിസ്റ്റ് വീസയിലോ ട്രാവല്‍ ഏജന്‍സികള്‍ മുഖേന ഒമാനില്‍ എത്തി നിര്‍മ്മാണ തൊഴിലിലും മറ്റും ഏര്‍പ്പെടുത്തുകയും പിന്നീട് ശമ്പളം കിട്ടാതെ വരികയും ചെയ്യുന്ന നിരവധി സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. വിസിറ്റിംഗ് വീസ വഴി എത്തിയാല്‍ ജോലി ഉണ്ടാകില്ലെന്നുള്ളകാര്യം മറച്ച് വച്ച് ലക്ഷങ്ങള്‍ കൈപ്പറ്റിയാണ് ട്രാവല്‍ ഏജന്‍സികള്‍ സന്ദര്‍ശക വീസ നല്‍കുന്നതെന്നും അധികൃതർ പറയുന്നു. ആയതിനാല്‍ സന്ദര്‍ശക വീസയില്‍ ഒമാനില്‍ പോകുമ്പോള്‍ ജോലി കിട്ടില്ല എന്ന കാര്യം ഇത്തരത്തില്‍ പോകുന്നവര്‍ ശ്രദ്ധിക്കണമെന്നും തട്ടിപ്പിനിരയാകരുതെന്നും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സി ക്യൂട്ടീവ് ഓഫിസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button