KeralaLatest News

കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ സഹായം നിഷേധിച്ചെന്ന പ്രസ്താവന : മുഖ്യമന്ത്രിയുടെ പ്രതികരണമിങ്ങനെ

തിരുവനന്തപുരം : മഴക്കെടുതി നേരിടാൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായിയുടെ സഹായം നിഷേധിച്ചെന്ന വി മുരളീധരന്‍റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസഹായം താന്‍ വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും കേന്ദ്രത്തില്‍ നിന്ന് നല്ല രീതിയില്‍ സഹായം കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read : ത്യാഗത്തിനു വിലയിടുന്നവരോട് മരണത്തിനു വിലയിടുന്ന മലയാളിയുടെ ദുഷിച്ച മനസ്സാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രകടമായത് : വിമർശനവുമായി ജോയ് മാത്യു ജോയ് മാത്യു

കേന്ദ്ര ആഭ്യന്തരമന്ത്രി വിളിച്ചുവെന്നത് ശരിയാണ്. പക്ഷേ അദ്ദേഹം ഹിന്ദിയിലായിരുന്നു സംസാരിച്ചതിനാൽ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. ഐ കാണ്‍ഡ് അണ്ടര്‍സ്റ്റാന്‍ഡ് ഹിന്ദി എന്ന് മാത്രമാണ് തങ്ങള്‍ സംസാരിച്ചത്. അതിന് ശേഷം ഫോണ്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൈമാറുകയായിരുന്നു. എനിക്ക് ഇംഗ്ലീഷില്‍ അത്ര പരിജ്ഞാനമില്ല, എങ്കിലും ഇംഗ്ലീഷിലാണ് ഹിന്ദി മനസ്സിലാവില്ലെന്ന് പറഞ്ഞത്. പിന്നീട് കേന്ദ്രമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് തന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് സംസാരിച്ചത് ഇതില്‍ കേന്ദ്രമന്ത്രി മുരളീധരന് തെറ്റിദ്ധാരണയുണ്ടായത് എങ്ങനെയാണെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടത്തില്‍ മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിന് നാടിന്റെ നാനാഭാഗത്തു നിന്നും സഹായം

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങൾ അങ്ങേയറ്റം അടിസ്ഥാനരഹിതമെന്നു പിണറായി വിജയൻ പറഞ്ഞു. ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണ്. സിഎജി ഓഡിറ്റിംഗിന് വിധേയമാണെന്നും ദുരിതശ്വാസ നിധിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതോടൊപ്പം തന്നെ മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും . ശമ്പളവും അലവൻസും അടക്കം ഒരു ലക്ഷം രൂപയാണ് ഓരോരുത്തരും നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button