KeralaLatest News

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമ ക്കേസ് : ജയില്‍ മാറ്റണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് ഇങ്ങനെ

തിരുവനന്തപുരം: തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ ജയില്‍ മാറ്റണമെന്നും കാണിച്ച് യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതികളുടെ ഹര്‍ജിയില്‍ കോടതി ഉത്തരവ് പുറത്തുവന്നു. പ്രതികളെ ജില്ലാ ജയിലില്‍ നിന്നും തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവിട്ടു. കേസിലെ ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.

Read Also : വധശ്രമക്കേസ് ; പ്രതികളെ സംരക്ഷിച്ച് യൂണിവേഴ്‌സിറ്റി കോളേജ്

ജില്ലാ ജയിലിനുള്ളില്‍ പകര്‍ച്ചവ്യാധി സാധ്യതയും വധഭീഷണിയുമുണ്ടെന്നാണ് മുന്‍ എസ്.എഫ്.ഐ നേതാക്കളായ പ്രതികളുടെ ആരോപണം. അതിനാല്‍ ജയില്‍മാറ്റം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍ ജയിലിനുള്ളില്‍ ഒരു തരത്തിലുള്ള പ്രശ്നങ്ങളോ പകര്‍ച്ചവ്യാധികളോ ഇല്ലെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. കരമനയില്‍ അനന്തുവെന്ന യുവാവിനെ തല്ലിക്കൊന്ന പ്രതികളില്‍ നിന്നും ഭീഷണിയുണ്ടെന്ന വാദം പരിഗണിച്ചാണ് ജയില്‍ മാറ്റത്തിനു അനുമതി നല്‍കി കോടതി ഉത്തരവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button