Latest NewsIndia

പ്രമുഖ നടി വിദ്യ അന്തരിച്ചു

മുംബൈ•സിനിമ-ടെലിവിഷന്‍ താരം വിദ്യാ സിന്‍ഹ അന്തരിച്ചു. 71 വയസായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്ന് ഏതാനും ദിവസങ്ങളായി മുംബൈയിലെ ക്രിട്ടികെയര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

18 ാമത്തെ വയസില്‍ മോഡലും നടിയുമായി കരിയര്‍ തുടങ്ങിയ വിദ്യ ‘പതി പത്നി ഓര്‍ വോഹ്’, ‘ചോട്ടി സി ബാത്ത്’, ‘രജനിഗന്ധ’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

സീ ടി.വിയിലെ ഖുബൂല്‍ ഹേ, സ്റ്റാര്‍ പ്ലസിലെ കുല്‍ഫി കുമാര്‍ ബജേവാല തുടങ്ങിയ ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സല്‍മാന്‍ ഖാനും കരീന കപൂറും ഒന്നിച്ച 2011 ല്‍ പുറത്തിറങ്ങിയ ബോഡി ഗാര്‍ഡിലും അഭിനയിച്ചിട്ടുണ്ട്.

ALSO READ: മോഡലും ബിഗ് ബോസ് സീസണ്‍ വിജയിയുമായ പ്രമുഖ നടി ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി

ഭര്‍ത്താവ് വെങ്കടേശ്വരന്‍ അയ്യര്‍ 1996 ല്‍ നിര്യാതനായിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button