KeralaLatest News

സഖാക്കള്‍ പിന്നെയും ബക്കറ്റെടുക്കുമ്പോള്‍ കൊടുക്കേണ്ടവര്‍ കൊടുക്കും സഖാക്കളേ, മതിയാക്കണം ഈ ഗുണ്ടാപിരിവ്

കഴിഞ്ഞ തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തില്‍ കൈവച്ചും ബക്കറ്റ് പിരിവ് നടത്തിയും  പ്രളയദുരിതഫണ്ട് സമാഹരിച്ച സിപിഎം ഇത്തവണയും അതേ വഴിക്കുതന്നെയാണ്. ജീവനക്കാരോട് വിനീത വിധേയനായി ഒരു മാസത്തെ ശമ്പളം ദാനം ചെയ്യില്ലേ എന്ന് മുഖ്യമന്ത്രി ഏത് നിമിഷവും ചോദിച്ചേക്കും. കരുതിയിരിക്കുക. അതിന് മുമ്പ് ബക്കറ്റ് കലാപരിപാടി തുടങ്ങിക്കഴിഞ്ഞു. മാര്‍ക്കറ്റുകളിലും കടകളിലും വീടുകളിലുമായി നടന്ന് പിരിക്കുന്ന ചുവപ്പന്‍മാരുടെ ബക്കറ്റുകളിലേക്ക് അഞ്ച് രൂപ നാണയം മുതല്‍ രണ്ടായിരത്തിന്റെ നോട്ട് വരെ വീഴുന്നുണ്ട്.

READ ALSO: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഖ്യാപന പദ്ധതിയെ തള്ളി കോണ്‍ഗ്രസ് : പദ്ധതികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നത്

പാര്‍ട്ടി സെക്രട്ടറി കോടിയേരിയും മുതിര്‍ന്ന നേതാവ് ശിവന്‍കുട്ടിയും അടക്കം പാളയം മാര്‍ക്കറ്റില്‍ മീനും പച്ചക്കറിയും മറ്റും വിറ്റ് അന്നന്നത്തെ അത്താഴത്തിന് വക കണ്ടെത്തുന്ന പാവങ്ങള്‍ക്കിടയിലും ബക്കറ്റുമായെത്തി. തൊഴിലാളി വര്‍ഗപാര്‍ട്ടിയായതിനാല്‍ പിരിവിന്റെ കാര്യത്തിനായാലും പട്ടിിക്കാരെ മാറ്റി നിര്‍ത്താനാകില്ലല്ലോ. സ്വന്തം വീടുകള്‍ തന്നെ വെള്ളത്തിലാണെന്നും പട്ടിണിയാണ് സാറേ എന്നുമൊക്കെ മാര്‍ക്കറ്റില്‍ കച്ചവടം നടത്തുന്ന സ്ത്രീകള്‍ വിളിച്ചു പറയുന്ന വീഡിയോയും പുറത്തെത്തിയിട്ടുണ്ട്. അതൊന്നും ഗൗനിക്കാതെ അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നില്‍ക്കാതെ വീടെവിടെയാണ് എന്നൊരു ഒഴുക്കന്‍ ചോദ്യം ചോദിച്ച് കോടിയേരി സഖാവ് മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക്  വലിയ സദ്യ നല്‍കി മാര്‍ക്കറ്റ് വിടുന്നത് വീഡിയോയില്‍ കാണാം.

READ ALSO: ജാതിയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിവ് കാണിക്കുന്ന ചിഹ്നങ്ങള്‍ കുട്ടികളെ ധരിപ്പിക്കരുതെന്ന് നിർദേശം

തിരുവനന്തപുരത്ത് മാത്രമല്ല സംസ്ഥാനം മുഴുവന്‍ ബക്കറ്റ് പിരിവാണിപ്പോള്‍. പിരിവിനിറങ്ങിയ സഖാക്കളെയൊന്നും നാട്ടുകാര്‍ക്ക് പക്ഷേ അത്ര വിശ്വാസമില്ല. കിട്ടിയ കാശൊക്കെ  കൃത്യമായി കണക്കെഴുതി പാര്‍ട്ടി ഓഫീസിലെത്തിക്കും എന്നോ പാര്‍ട്ടി ഓഫീസ് അത് അതിലും കൃത്യമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിന് നല്‍കുമെന്നുമൊക്കെ കരുതാന്‍മാത്രം മണ്ടന്‍മാരൊന്നുമല്ല മലയാളികള്‍. പക്ഷേ എന്നാലും ബക്കറ്റുകാര്‍ക്ക് അവര്‍ എന്തെങ്കിലും നല്‍കും.സഖാക്കളെ പിണക്കേണ്ട എന്നോ നാട്ടുകരോട് എങ്ങനെ ഇല്ലെന്ന് പറയുമെന്ന സങ്കോചമോ നാളെ ഇവന്‍മാരുടെ അടുത്ത് എന്തെങ്കിലും ആവശ്യത്തിന് പേകേണ്ടി വന്നാലോ എന്ന ആശങ്കയുമൊക്കെ അതിന് പിന്നിലുണ്ട്. സിപിഎം അങ്ങനെയാണ് നോക്കി വയ്ക്കും, അധികാരം കയ്യിലുള്ളതിനാല്‍ എപ്പോഴെങ്കിലും കയ്യില്‍ കിട്ടുമെന്ന് അവര്‍ക്കറിയാം. അപ്പോള്‍ കൃത്യമായി താങ്ങുകയും ചെയ്യും. കമ്മ്യൂണിസം ഇങ്ങനെയൊക്കെ ആകണമെന്ന് പാര്‍ട്ടി ഓഫീസുകളില്‍ ക്ലാസ് എടുത്തതുപോലെ തിരുവനന്തപുരം മുതല്‍ പാറശാല വരെ ഇതൊക്കെ മുറ തെറ്റാതെ നടക്കുന്നുണ്ട്.

READ ALSO; നാടിന്റെ നാനാഭാഗത്തു നിന്നും മികച്ച പ്രതികരണം : ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്ക് അവശ്യസാധനങ്ങളുടെ ഒഴുക്ക് : അര്‍ഹതപ്പെച്ചവര്‍ക്ക് ലഭ്യമാകുന്നുണ്ടോ എന്നുറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇതുപോലെ സിപിഎം പിരിവവ് നടത്തിയിരുന്നു. രണ്ടോ മൂന്നോ ദിവസത്തിന്റെ വ്യത്യാസമേയുള്ളു. അന്ന് പതിനെട്ടിനും പത്തൊമ്പതിനുമായിരുന്നു നേതാക്കള്‍ ബക്കറ്റുമായിറങ്ങിയത്. 16.43 കോടി രൂപ പിരിച്ചുകിട്ടിയെന്നും ഏരിയ കമ്മിറ്റികള്‍ തുക കൃത്യമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയെന്നും പിന്നീട് പാര്‍ട്ടി വ്യക്തമാക്കുകയും ചെയ്തിരുന്നു. അതേസമയം  കഴിഞ്ഞ തവണ ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിച്ച തുകയില്‍ നിന്ന് പാര്‍ട്ടി വെട്ടിച്ചെടുത്ത തുക എവിടെയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.. പിരിഞ്ഞുകിട്ടിയ തുകയില്‍ നിന്ന് ആറു കോടി ലോക്കല്‍ കമ്മറ്റികള്‍ വക മാറ്റിയതായി അനില്‍ അക്കര എം എല്‍ എ തെളിവുകളടക്കം മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത് വാര്‍ത്തയായതാണ്. സിപിഎം പറയുന്ന പതിനാറ് കോടിയുടെ കണക്കൊന്നും ജനം വിശ്വസിക്കില്ല എന്നത് വേറെ. സംസ്ഥാനം മുഴുവന്‍ ബക്കറ്റുമായി നടന്ന ഭരണപക്ഷ പാര്‍ട്ടി എത്രകോടികള്‍ മിനിമം പിരിച്ചെടുത്തിട്ടുണ്ടാകുമെന്ന് നാട്ടിന്‍പുറത്തുകാരനായ ഒരു നിരക്ഷരകുക്ഷി പോലും പറഞ്ഞുതരും.

READ ALSO: കശ്മീരിന് ശേഷം മോദി ലക്ഷ്യമിടുന്നത് ഒരു ‘രാജ്യം ഒരു തെരഞ്ഞെടുപ്പ്’ രീതി; എതിര്‍ക്കുന്നതിന് മുമ്പ് ചര്‍ച്ച ചെയ്യപ്പെടട്ടെ നേട്ടവും കോട്ടവും

അതേസമയം ഇതൊന്നും കാര്യമാക്കാതെ ആ പണം അര്‍ഹതപ്പെട്ടവര്‍ക്ക്  എത്തിച്ചോ എന്ന് കൃത്യമായി വ്യക്തമാക്കാതെ വീണ്ടും ബക്കറ്റുമായി പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ വീണ്ടും പിരിവ് നടത്തുകയാണ് സിപിഎം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ സിപിഎം ബക്കറ്റു പിരിവിലൂടെ സമാഹരിച്ച 30 കോടിയോളം രൂപയില്‍ നിന്ന് 6 കോടി രൂപ ലോക്കല്‍ കമ്മിറ്റികള്‍ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് അനില്‍ അക്കര എം എല്‍ എ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയത്. എന്ത് വിഷയത്തിനും ബക്കറ്റെടുത്താല്‍ കാശ് വീഴുമെന്ന് സിപിഎമ്മിനറിയാം. അത് കാലങ്ങളായുള്ള ശീലമാണല്ലോ.  ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണെന്നും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചിലര്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരുടെ വീടിന് മുന്നില്‍ അനാഥമായി വന്നു വീഴുന്ന ദേശാഭിമാനി പത്രം സിപിഎമ്മിന്റെ ബക്കറ്റ് പിരിവിന്റെ മറ്റൊരു വശമാണെന്ന് അറിയാത്തവര്‍ ചുരുങ്ങും.

READ ALSO: ഫുള്ളും കൊടുക്കണ്ടടി; നാണയത്തുട്ടുകളും കൊണ്ട് കളക്ഷൻ സെന്ററിലെത്തിയ ചേച്ചിയെ വിരട്ടുന്ന അനിയൻ, ചിരി പടർത്തുന്ന വീഡിയോ കാണാം

എന്തായാലും അത്താഴപ്പട്ടിണിക്കാരന്റെ പേരില്‍ വളര്‍ന്ന് പച്ചപിടിച്ച് വിപ്ലവപാര്‍ട്ടിയോട് ഇതൊന്നും ശരിയല്ലെന്നേ പറയാനുള്ളു. മനസോടെ കൊടുക്കുന്നവര്‍ കൊടുക്കും. ബക്കറ്റുമായിറങ്ങി ഭീഷണിപ്പെടുത്തിയോ നിര്‍ബന്ധിപ്പിച്ചോ നടത്തേണ്ടതല്ല ദാനം. ഇഷ്ടമുള്ളവര്‍ കൊടുക്കട്ടെ. പക്ഷേ എത്രനാള്‍ ഇങ്ങനെ പിരിക്കാനിറങ്ങും എന്നു കൂടി ഓര്‍ക്കണം. മലകളും കുന്നുകളും ഇചിട്ടുനിരത്താനും വില്‍ക്കാനും കൂട്ടുനിന്ന് അത്താഴപ്പട്ടിണിക്കാര്‍ക്ക് കിടപ്പാടവും ഉടുതുണിക്ക് മറുതുണിയും ഇല്ലാതാക്കുന്ന അധികാരികള്‍ ഇനിയുമമുണ്ടല്ലോ, ഇനി എല്ലാക്കൊല്ലവും ഒഴുകിപ്പോയ ഒരു നാടിനെക്കുറിച്ചുള്ള വാര്‍ത്ത എത്തുമെന്ന് പേടിക്കേണ്ടിയിരിക്കുന്നു. അനധികൃത ഖനനത്തിനും ക്വാറികള്‍ക്കും കടിഞ്ഞാണിടാതെ വമ്പന്‍മാര്‍ക്ക്  പിന്തുണ നല്‍കി പാവങ്ങളെ നിത്യദുരിതത്തിലാക്കുന്നതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. വരുത്തിവച്ച ദുരന്തത്തിന്റെ പേരില്‍ അധികകാലം പിരിവ് നടത്താനാകില്ലെന്ന് സിപിഎം മാത്രമല്ല എല്ലാവരും ഓര്‍ക്കണം.

READ ALSO; പ്രതിപക്ഷ സ്ഥാനത്ത് ഗര്‍ജിയ്ക്കുന്ന മുഖം ആരുടെ ? സര്‍വേയില്‍ ജനങ്ങള്‍ തെരഞ്ഞെടുത്തത് ഈ നേതാവിനെ : :പ്രധാനമന്ത്രി മോദി കഴിഞ്ഞാല്‍ ജനങ്ങളുടെ പിന്തുണ ലഭിച്ചതും ഈ നേതാവിനു തന്നെ

shortlink

Related Articles

Post Your Comments

Related Articles


Back to top button