CricketLatest NewsSports

ഇതിഹാസങ്ങളെ പിന്നിലാക്കി വിരാട് കോഹ്ലി

പോര്‍ട്ട് ഓഫ്‍ സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന മത്സരത്തിൽ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ഒരു ദശകത്തില്‍ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സ് നേടുന്ന ചരിത്രത്തിലെ ആദ്യ ബാറ്റ്സ്മാനെന്ന നേട്ടമാണ് ഇന്നലെ വിന്‍‍ഡീസിനെതിരെ സെഞ്ചുറിയുമായി കോഹ്ലി സ്വന്തമാക്കിയത്. മൂന്ന് ഫോര്‍മാറ്റിലുമായി 20052 റണ്‍സാണ് താരത്തിന്റെ പേരിലുള്ളത്. ഒരു ദശകത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയതിന്റെ റെക്കോര്‍ഡ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്റെ പേരിലായിരുന്നു. ഇത് കോഹ്ലി നേരത്തെ മറികടന്നിരുന്നു.

Read Also: കളിക്കാര്‍ ആ ഓര്‍മകളില്‍ ഞെട്ടി ഉണരുമായിരുന്നു; വെളിപ്പെടുത്തലുമായി വിരാട് കോഹ്ലി

ഇപ്പോൾ ഒരു ദശകത്തില്‍ തന്നെ 20000 റണ്‍സെന്ന ചരിത്രനേട്ടവും കോഹ്ലി സ്വന്തമാക്കിയിരിക്കുകയാണ്. 2000 മുതലുള്ള 10 വര്‍ഷ കാലയളവില്‍ 16,777 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം ജാക് കാലിസ്, മഹേല ജയവര്‍ധനെ(16,304),കുമാര്‍ സംഗക്കാര(15,999) എന്നിവരാണ് കോഹ്‌ലിയുടെ പിന്നിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button