Latest NewsIndiaInternational

കശ്മീർ വിഷയം യു എന്നിൽ ; ഇന്ത്യക്ക് ഉറച്ച പിന്തുണയുമായി റഷ്യയും,ഫ്രാൻസും ,ബ്രിട്ടനും : അമേരിക്കയുടെ സഹായം തേടി ഇമ്രാൻ

യോഗത്തിൽ കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടാണ് റഷ്യയ്ക്കുള്ളത്

ഇസ്ലാമാബാദ് : കശ്മീർ വിഷയത്തിൽ യുഎന്നിൽ അടച്ചിട്ട മുറിയിൽ അടിയന്തിര ചർച്ച ആരംഭിച്ചു . അടച്ചിട്ട മുറിയിൽ ചർച്ച വേണമെന്ന ചൈനയുടെ ആവശ്യത്തെ തുടർന്നാണ് ഇത്തരത്തിലെ ചർച്ച . പാക് പ്രതിനിധിയെ യു എൻ ചർച്ചയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .യോഗത്തിൽ കശ്മീർ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന ഉറച്ച നിലപാടാണ് റഷ്യയ്ക്കുള്ളത് . ചൈനയുടെ പിൻബലമാണ് പാകിസ്ഥാനുള്ളത് .

എന്നാൽ ഫ്രാൻസ്,ബ്രിട്ടൻ തുടങ്ങിയ അംഗങ്ങളെല്ലാം ഇന്ത്യയെ പിന്തുണക്കുന്നവരാണ് .ഉഭയകക്ഷി ചർച്ച വഴി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കണമെന്നാണ് റഷ്യൻ വക്താവ് പ്രതികരിച്ചത്.അതേ സമയം കശ്മീർ വിഷയത്തിൽ അമേരിക്കയുടെ തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഡൊണാൾഡ് ട്രമ്പിനെ ടെലിഫോണിൽ വിളിച്ചതായും , സഹായം തേടിയതായും സൂചനയുണ്ട് .

പാകിസ്താന് നിലവിൽ ചൈനയുടെ മാത്രം പിന്തുണയാണ് ഉള്ളത്. ചൈനയ്ക്ക് ലഡാക്കിന്റെ വിഭജനത്തിലാണ് അതൃപ്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button