Latest NewsInternational

പാകിസ്താന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദവുമായി ഗില്‍ഗിത് സമൂഹം

ഗ്ലാസ്‌ഗോ: പാകിസ്താന്റെ നയങ്ങള്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ സമ്മര്‍ദ്ദവുമായി ഗില്‍ഗിത് സമൂഹം. ഗില്‍ഗിത്-ബാള്‍ട്ടിസ്താനേയും ലഡാക്കി നെയും ബന്ധിപ്പിക്കുന്ന റോഡ് പാകിസ്താന്‍ അടച്ചിരിക്കുന്ന അനധികൃത നടപടിയാണ് പ്രക്ഷോഭകാരികള്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ എത്തിച്ചിരിക്കുന്നത്.

നമ്മള്‍ വെറുതേ ചരിത്രം വായിക്കുന്നതിന് പകരം അതിന്റെ ഭാഗമാവുകയാണ് വേണ്ടത്. ഗില്‍ഗിത് ജനത എന്നും ഇന്ത്യയുടെ ലഡാക്കിലൂടെ യാത്രചെയ്തവരാണ്. പാകിസ്താന്‍ കാലങ്ങളായി ആ പാത അടച്ചിട്ട് തങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെയാണ് വെല്ലുവിളിക്കുന്നത്.

read also: വനിതാ നഴ്‌സുമാർക്ക് ഗൾഫ് രാജ്യങ്ങളിൽ അവസരം, മികച്ച ശമ്പളം : അപേക്ഷ ക്ഷണിച്ചു

കര്‍ദ്ദൂ-കാര്‍ഗില്‍ റോഡാണ് പാക്‌സേന ഏകപക്ഷീയമായി അടച്ചുകൊണ്ട് ഗില്‍ഗിത് സമൂഹത്തെ ഒറ്റപ്പെടുത്തിയതെന്ന് പാകിസ്താനിലെ ഗില്‍ഗിത് ആക്ടിവിസ്റ്റ് അംദാബ് അയൂബ് മിര്‍സ പറഞ്ഞു. കര്‍ദ്ദൂ-കാര്‍ഗില്‍ റോഡ് തുറന്നുകിട്ടാന്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നാണ് മിര്‍സ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button